മഞ്ജുവാര്യര്‍ വാഗ്ദാനം നൽകി ചതിച്ചു; വീടിന് മുന്നിൽ കുടിൽ കെട്ടി സമരത്തിനൊരുങ്ങി ആദിവാസികൾ..!!

49

ഒന്നര വർഷം മുമ്പാണ് ആദിവാസികൾക്ക് വീട് വെച്ചു നൽകാം എന്ന വാഗ്ദാനവുമായി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ എത്തിയത്. എന്നാൽ നാൾ ഇതുവരെ അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടത്തിയിട്ടില്ല എന്ന് വയനാട് പറക്കുനി കോളനിയിലെ ആദിവാസികൾ പറയുന്നു.

മഞ്ജുവിന്റെ പ്രഖ്യാപനം മൂലം തങ്ങൾക്ക് ലഭിക്കാൻ ഇരുന്ന ആനുകൂല്യങ്ങൾ പോലും ഇല്ലാതെ ആയിരിക്കുകയാണ് എന്നാണ് ആദിവാസി നിവാസികൾ പരാതി പറയുന്നത്.

57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവാര്യരുടെ വാദ്ഗാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് ലഭിക്കാതായി. വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികൾ പരസ്യമായി പ്രതിഷേധിക്കാൻ ഒരുങ്ങുന്നത്. ഈ മാസം 13 മുതൽ ആദിവാസികൾ വീടിന് മുന്നിൽ കുടിൽ കെട്ടി സമരം തുടങ്ങും.

വാഗ്ദാനം പാലിച്ച് സുരേഷ് ഗോപി; ഒന്നരവർഷം മുൻപ് ജാതി വിവേചനത്തിന് ഇരയായവർക്ക് വീട് നൽകി..!!

You might also like