സ്വർണ്ണത്തിന് വേണ്ടി വൃദ്ധയെ കൊന്ന് ചാക്കിലാക്കി; സംഭവം പാലക്കാട്, മൂന്ന് പേർ പിടിയിലായത് ഇങ്ങനെ..!!

52

പാലക്കാട്; വൃദ്ധയുടെ ശരീരം ആളൊഴിഞ്ഞ വീടിന്റെ കട്ടിലിന്റെ അടിയിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി, പരേതനായ സഹദേവന്റെ ഭാര്യ അറുപതിമൂന്ന് വയസുള്ള ഓമനയുടെ മൃതദേഹം ആണ് കണ്ടെത്തിയത്.

വയലിൽ വെള്ളം തിരിച്ചു വിടാൻ പോയ ഓമനയെ കാണാതെ ആയതിന് തുടർന്നാണ് നാട്ടുകാരും ബന്ധുക്കളും ആദ്യം അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് ആളൊഴിഞ്ഞ വീട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

സ്വർണ്ണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

യുവാക്കള്‍ ഓമനയുടെ വള വിറ്റ് വസ്ത്രങ്ങള്‍ വാങ്ങി. സ്വര്‍ണാഭരണം വില്‍ക്കാന്‍ ചെന്നപ്പോള്‍ ജ്വല്ലറി ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. ജ്വല്ലറി ജീവനക്കാര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ വള ഓമനയുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്നാണ് വളകള്‍ വില്‍ക്കാനെത്തിയ യുവാക്കളിലേക്ക് അന്വേഷണം എത്തുന്നത്.

പാലക്കാട് ചുങ്കമന്ദത്താണ് സംഭവം. കുടംതൊടിവീട്ടിൽ ഓമനയാണ് കൊല്ലപ്പെട്ടത്.

You might also like