ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം; നമ്മൾ ഒരിക്കൽ എങ്കിലും കണ്ടാസ്വദിക്കേണ്ട സ്ഥലം..!!

397

കർണാടകയിലെ ഷിമോഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശാരാവതി നദിയിൽ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്‌ ജോഗ് ഫാൾസ്.

253 മീറ്റർ(829 അടി) ഉയരത്തിൽ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം വിനോദ സഞ്ചാരികളുടെ മനം കവരുന്ന കാഴ്ച തന്നെയാണ് സമ്മാനിക്കുന്നത്.

ഓഗസ്റ്റ്‌ മുതൽ ഡിസംബർ മാസങ്ങളാണ്‌ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യ സമയം. ബാംഗ്ലൂരിൽ നിന്ന് ഇവിടേക്ക് നേരിട്ട് ബസ് മാർഗ്ഗം വരാൻ കഴിയും, ഏകദേശം 379 കിലോമീറ്റർ (235 മൈൽസ്) ദൂരമുണ്ട് ബാംഗ്ലൂരിൽ നിന്ന്.

വെള്ളച്ചാട്ടത്തിന്റെ നേരെയുള്ള കാഴ്ചയെക്കാളധികമായി വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ചകളാണ് ഇവിടെ കാണേണ്ടത്. ആയിരത്തി അഞ്ഞൂറോളം പടികളിറങ്ങി താഴേക്ക് ചെല്ലുന്ന വാട്കിൻസ് പ്ലാറ്റ്ഫോമാണ് കിടിൽ കാഴ്ചകൾ സമ്മാനിക്കുന്നത്.

ഏറ്റവും അടുത്ത് ബസ്സ്‌സ്‌റ്റേഷൻ: ജോഗ്, സാഗര

ഏറ്റവും അടുത്ത റയിൽ‌വേ സ്‌റ്റേഷൻ ശിവമോഗ്ഗ

മാംഗ്ലൂർ, ബാംഗ്ലൂർ ആണ്‌ അടുത്തുള്ള വിമാന താവളങ്ങൾ.