സീരിയൽ രംഗത്ത് നിന്നും ആദ്യകാലത്ത് ഉണ്ടായ മോശം അനുഭവങ്ങൾ വെളിപ്പെടുത്തി അഞ്ജു അരവിന്ദ്..!!

119

സിനിമയോടൊപ്പം സീരിയലിലും തിളങ്ങിയ അപൂർവ്വം ചില നടിമാരിൽ ഒരാൾ ആണ് അഞ്ജു അരവിന്ദ്, നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും മിനി സ്ക്രീനിൽ തിരിച്ചെത്തുകയാണ് അഞ്ജു. ബഡായി ബംഗ്ളാവ് എന്ന ഏഷ്യാനെറ്റ് നടത്തുന്ന ഷോയുടെ രണ്ടാം പതിപ്പിൽ കൂടിയാണ് അഞ്ജു തിരിച്ചെത്തുന്നത്

വിവാഹ ശേഷം അഭിനയ ലോകത്ത് നിന്നും വിട്ടുനിന്ന അഞ്ജു അരവിന്ദ് ഇപ്പോൾ താമസിക്കുന്നത് ബംഗളൂരുവിൽ ആണ്, ആറാം ക്ലാസിൽ പഠിക്കുന്ന ഒരു പെണ്കുട്ടിയുടെ അമ്മ കൂടിയാണ് അഞ്ജു ഇപ്പോൾ.

മലയാള സീരിയലുകളിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളാണ് അഞ്ജു പങ്കുവയ്ക്കുന്നത്. അവതരിപ്പിക്കേണ്ടത് നല്ല വേഷമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ചതിക്കപ്പെട്ട അനുഭവങ്ങളുണ്ട്. ആദ്യാവസാനം നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ഒരാഴ്ച കൊണ്ട് രംഗങ്ങളെല്ലാം ചിത്രീകരിച്ച് മടക്കിയയച്ചു. അതേപോലെ, നമ്മളോട് പറയാതെ കഥാപാത്രത്തെ അവസാനിപ്പിക്കുക. ഇതെല്ലാം താൻ അനുഭവിച്ചെന്ന് ഇവർ പറയുന്നു.

പറയുന്ന വാക്കുകൾക്ക് വില ഇല്ലാത്ത മേഖല ആയത് കൊണ്ടാണ് അഭിനയം ഉപേക്ഷിച്ച് ഡാൻസ് സ്‌കൂൾ തുടങ്ങിയത് എന്നും എന്നാൽ ബാടായി കുടുംബത്തിന്റെ ഭാഗമായി മാറിയത്തിൽ ഏറെ സന്തോഷം ഉണ്ടെന്നും അഞ്ചു അരവിന്ദ് പറയുന്നു.