മകളുടെ മുന്നിൽ അമ്മ സ്വകാര്യ ബസ് കയറി ദാരുണാന്ത്യം; വാവിട്ട് കരഞ്ഞ് മകൾ, നടക്കും വിട്ട് മാറാതെ നാട്ടുകാർ..!!

73

റോഡ് മുറിച്ച് കടക്കവേ മകളുടെ മുന്നിൽ ബസ് തലയിലൂടെ കയറി ഇറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. തൊട്ടക്കാട് കോവ്വൂർ വീട്ടിൽ വെൽഡിങ് പണിക്കാരനായ ബിജുവിന്റെ ഭാര്യ മിനിയാണ് ഇന്നലെ രാവിലെ ഉണ്ടായ അപകടത്തിൽ മരിച്ചത്.

പതിനാല് വയസ്സ് ഉള്ള മകൾക്ക് ഒപ്പം റോഡ് മുറിച്ച് കടന്ന മിനിയെ ബസ് ഇടിച്ച് വീഴ്ത്തുക ആയിരുന്നു, തുടർന്ന് ബസിന്റെ മുൻ ചക്രം മിനിയുടെ തലയിൽ കൂടി കയറി ഇറങ്ങുകയായിരുന്നു.

ഇന്നലെ രാവിലെ തൊട്ടക്കാട് നിന്നും തിരുന്നക്കരയിൽ എത്തിയ മിനിയും മകളും തിരുനക്കര ബസ് സ്റ്റാന്റിന് മുന്നിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആണ് അപകടം ഉണ്ടായത്. ഇതേ സമയം സ്റ്റാൻഡിൽ നിന്നും വൈക്കം ഭാഗത്തേക്ക് പോകുന്നതിനായി പുറത്തേക്ക് വന്ന ബസ് മിനിയെ ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു. തുടർന്ന് മിനിയുടെ തലയിൽ കൂടി ബസിന്റെ മുൻ ചക്രങ്ങൾ കയറി ഇറങ്ങി.

അമ്മയെ ബസ് ഇടിക്കുന്നത് കണ്ട ദേവിക അലമുറ ഇട്ട് കരഞ്ഞതോടെയാണ് ബസ് നിർത്തിയത്, അതേ സമയം നാട്ടുകാർ ഓടിക്കൊടിയപ്പോഴേക്കും ബസ് ജീവനക്കാർ ഓടി രക്ഷപ്പെടുകയും ചെയ്തു.

തുടർന്ന് പോലീസ് എയ്ഡ് പോസ്റ്റിൽ ഇന്നും എത്തിയ പൊലീസ് ഉദ്യോഗസ്ഥർ ആണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്, പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി, ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് സംസ്കാരം.

ഫോട്ടോ കടപ്പാട് കേരളകൗമുദി