വെറും 39 ദിവസങ്ങൾക്ക് കൊണ്ട് പുലിമുരുകനെ കൊന്ന് ലൂസിഫർ; റെക്കോര്ഡുകളുടെ പുതിയ ചരിത്രം തീർത്ത് മോഹൻലാൽ ബോക്സോഫീസ് മാജിക്ക് വീണ്ടും..!!

65

2019 മാർച്ച് 28ന് തീയറ്ററുകളിൽ സ്റ്റീഫൻ നെടുംമ്പള്ളിയും പിള്ളേരും തീർക്കുന്ന ആരവം ഇന്നും സുശക്തമായ തുടരുകയാണ്. മോഹൻലാൽ നായകനായി ഈ വർഷം റിലീസ് ചെയ്ത ആദ്യം ചിത്രം കൊണ്ട് തന്നെ ബോക്സോഫീസ് വേട്ട തന്നെയാണ് നടത്തിയത്.

ഒടിയൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മുരളി ഗോപിയുടെ തിരക്കഥയിൽ പ്രിത്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ.

ചിത്രം റിലീസ് ചെയ്ത് 39 ദിവസങ്ങൾ പിന്നിടുമ്പോൾ ലോകമെമ്പാടും 40000ലേറെ ഷോ കളിച്ച ചിത്രത്തിൽ കേരളത്തിൽ നിന്നും മാത്രമായി 30000 ഷോകൾ ആണ് കളിച്ചത്.

ഏറ്റവും വേഗത്തിൽ 30000 ഷോകൾ പിന്നിടുന്ന മലയാളം ചലച്ചിത്രം എന്ന റെക്കോര്ഡ് എതിരാളികൾ പോലും ഇല്ലാതെ മോഹൻലാൽ സ്വന്തമാക്കി.

മലയാളത്തിന് പുറമെ, തെലുങ്കിലും തമിഴും എത്തിയ ചിത്രം മൂന്ന് ഭാഷകളിൽ ആയി 120 കോടിയിൽ ഏറെയാണ് ബോക്സോഫീസ് കളക്ഷൻ മാത്രം നേടിയത്. ആദ്യ എട്ട് ദിവസങ്ങൾക്ക് കൊണ്ട് 100 കോടിയും 21 ദിവസങ്ങൾക്ക് കൊണ്ടു 150 കോടി കളക്ഷനും നേടി സാക്ഷാൽ പുലിമുരുകന്റെ കളക്ഷൻ റെക്കോർഡും ലൂസിഫർ മറികടന്നു.

ജിസിസിയിൽ നിന്നും മാത്രമായി പതിനായിരം ഷോ പൂർത്തിയാക്കിയ ലൂസിഫർ, മുപ്പത്തിയൊമ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ 110 തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഒരിക്കൽ കൂടി ഇൻഡസ്ട്രി ഹിറ്റ് സ്വന്തമാക്കി, ബോക്സോഫീസിൽ ഒരേ ഒരു രാജാവ് താൻ മാത്രമെന്ന് മോഹൻലാൽ ഒരിക്കൽ കൂടി തെളിയിച്ചു എന്ന് വേണം പറയാൻ.