ലോകകപ്പ്; ഇന്ത്യൻ വനിതകൾ സെമിയിൽ..!!

33

വനിതാ ലോകകപ്പിൽ അയര്ലണ്ടിനെ തോല്പിച്ചു ഇന്ത്യ സെമിയിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡ് എട്ട് ഓവറിൽ 93 റൺസ് നേടാനെ കഴിഞ്ഞിഞ്ഞുള്ളു. അവസാന ലീഗ് മത്സരത്തിൽ ജയിച്ചതോടെ മൂന്ന് മത്സരങ്ങൾ ജയിച്ച ഇന്ത്യ ട്വന്റി – 20 ലോകകപ്പ് സെമിയിൽ കടക്കുകയായിരുന്നു.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മിതാലി രാജ്, സ്മൃതി മാന്ദന എന്നിവർ ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ അമ്പത് റൺസ് എടുക്കാൻ ഇവർക്ക് കഴിഞ്ഞു. 51 റൺസ് എടുത്ത മിതാലി രാജ് ആണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. 20-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി മിതാലിയുടെ ഫോം ആണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.