പോലീസ് തന്ത്രപരമായ നീക്കങ്ങൾ; എല്ലാ കവാടത്തിലും പ്രതിഷേധക്കാർ..!!

19

പോലീസ് തന്ത്രപരമായ നീക്കങ്ങൾ നടത്തുമോ എന്ന ഭയതിനാൽ എല്ലാ കാവടത്തിലും അയ്യപ്പ വിശ്വാസികൾ അടങ്ങുന്ന പ്രതിഷേധക്കാർ വിന്യസിച്ചു. രാവിലെ തൃപ്തി ദേശായി എത്തുന്നതിന് മുന്നേ തന്നെ അമ്പതോളം പ്രതിഷേധക്കാർ ശബരിമലയിൽ തമ്പടിച്ചിരുന്നു. പിന്നീട് പുലർച്ചെ 4.45 തോടെ ഇൻഡിഗോ ഫ്ളൈറ്റിൽ തൃപ്തി ദേശായി എത്തിയത് മുതൽ പ്രതിഷേധക്കാർ ശരണം വിളി തുടങ്ങി, വാർത്തകൾ പ്രചരിച്ചു തുടങ്ങിയതോടെ ഇപ്പോൾ അഞ്ഞൂറിൽ അധികം പ്രതിഷേധക്കാർ ആണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തമ്പടിച്ചു നില്കുന്നത്.

വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുന്ന തൃപ്തി ദേശായിയുടെ ശബരിമല ദർശനം ഇപ്പോൾ ഏറ്റവും കൂടുതൽ തലവേദന ശൃഷ്ടിച്ചിരിക്കുന്നത് പോലീസിനും സർക്കാരിനും ആണ്. പോലീസ് എന്ത് നടപടി ആയിരിക്കും സ്വീകരിക്കുന്നത് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

You might also like