ചരിത്രത്തിൽ ആദ്യമായി കേരളം രഞ്ജി ട്രോഫി സെമിയിൽ; തകർത്തത് ഗുജറാത്തിനെ..!!

32

ഗുജറാത്തിന് എതിരെ കേരളത്തിന്റെ തകർപ്പൻ വിജയം, വിജയത്തിന് ഒപ്പം രഞ്ജി ട്രോഫിയുടെ സെമി ഫൈനലിൽ കേരളം കടന്നു, പേസ് ബൗളർമാരുടെ മികവിൽ ആണ് കേരളം വിജയക്കൊടി പാറിച്ചത്.

രണ്ടാം ഇന്നിംഗ്‌സിൽ 185 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിനെ കേരളം വെറും 81 റന്സിന് ചുരുട്ടി കെട്ടി, ബേസിൽ തമ്പി 5 വിക്കറ്റ് നേടിയപ്പോൾ സന്ദീപ് നാല് വിക്കറ്റ് നേടി. 113 റൺസ്നാണ് കേരളത്തിന്റെ വിജയം.

കേരളം ആദ്യ ഇന്നിംഗ്‌സിൽ 185ഉം രണ്ടാം ഇന്നിംഗ്‌സിൽ 171 റൺസ് നേടി, കൈക്ക് പരിക്കേറ്റിട്ടും ഒറ്റകൈ കൊണ്ട് പത്തമനായി സഞ്ജു സാംസണ് ഇറങ്ങിയിരുന്നു. ഗുജറാത്ത് ആദ്യ ഇന്നിങ്സിൽ 162 റൺസ് ആണ് നേടിയത്.

You might also like