ജീവന് ഭീഷണിയുണ്ട്‌; ബിന്ദുവും കനക ദുർഗ്ഗയും സുപ്രീംകോടതിയിൽ; വിശദാംശങ്ങൾ ഇങ്ങനെ..!!

48

ജനുവരി 2ന് ആയിരുന്നു കനക ദുർഗ്ഗയും ബിന്ദുവും ശബരിമല ദർശനം നടത്തിയത്, പോലീസ് സുരക്ഷയിൽ ദർശനം നടത്തിയ ഇരുവരും തുടർന്ന് പോലീസിന്റെ രഹസ്യ സാങ്കേതത്തിലേക്ക് മാറുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരും സ്വവസതിയിൽ തിരിച്ചെത്തിയത്, ബിന്ദു വീട്ടിൽ എത്തിയെങ്കിലും കനക ദുർഗ വീട്ടിൽ എത്തിയപ്പോൾ സംഘർഷം ഉണ്ടാവുകയും തുടർന്ന് ഭർതൃ മാതാവ് തലക്ക് അടിച്ചു എന്ന പരാതിൽ അമ്മയിഅമ്മക്ക് എതിരെ പോലീസ് കേസ് എടുക്കയും തുടർന്ന് കനക ദുർഗ്ഗാ ആക്രമിച്ച് എന്ന പേരിൽ അമ്മായിയമ്മ സുമതിയും പോലീസിൽ പരാതി നൽകി.

എന്നാൽ ഇപ്പോൾ, മുഴുവൻ സമയ സുരക്ഷാ ആവശ്യപ്പെട്ട് ഇരുവരും സുപ്രീംകോടതിയിൽ സമീപിച്ചിരിക്കുകയാണ്. ഇരുവരെയും ഹർജി കോടതി നാളെ വാദം കേൾക്കും. സോഷ്യൽ മീഡിയ വഴിയും അല്ലാതെയും തങ്ങൾക്ക് വധ ഭീഷണി വരെ ഉണ്ട് എന്നാണ് ഇരുവരും ഹർജിയിൽ പറയുന്നത്.