തലയുയർത്തി ഇന്ത്യ; മേരികോമിന് ആറാം സ്വർണ്ണം..!!

29

ഇത് ഇന്ത്യയുടെ അഭിമാന നിമിഷം, വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യൻസ്ഷിപ്പിൽ ആറാം സ്വർണ്ണം നേടിയ മേരി കോമിന് റെക്കോര്ഡ് നേട്ടം. വനിതകളുടെ 48 കിലോ വിഭാഗത്തിൽ ഉക്രൈൻ താരമായ ഹന്ന ഒഖോട്ടയെ പരാജയപ്പെടുത്തിയാണ് മേരി കോം സ്വർണ്ണം നേടിയത്.ഇതോടെ ലോക ചാമ്പ്യൻ ഷിപ്പിൽ മേരി കോം നേടുന്ന മെഡലുകളുടെ എണ്ണം ഏഴായി.

ഇന്ത്യക്ക് അഭിമാനമായി മറ്റൊരു നേട്ടം കൂടി ഈ സ്വര്ണത്തിലൂടെ മേരി കോം സ്വന്തമാക്കിയത്, ലോക ചാമ്പ്യാൻസ് ശിപ്പിൽ ഏറ്റവും കൂടുതൽ സ്വന്തം നേടുന്ന വനിത എന്ന റെക്കോർഡും ഇനി മേരി കോമിന്റെ കയ്യിൽ ഭദ്രം.

You might also like