ഒടിയനെ കുറിച്ച് രസകരമായ പോസ്റ്റ് ഷെയർ ചെയ്ത് ഗാനരചയിതാവ് റഫീക്ക് അഹമ്മദ്..!!

37

മോഹൻലാൽ നായകനായി അടുത്ത മാസം റിലീസിന് എത്തുന്ന വമ്പൻ ചിത്രമാണ് ഒടിയൻ. ഒടിയനിലെ മനോഹര ഗാനങ്ങൾ എഴുതിയിരിക്കുന്നത് റഫീക്ക് അഹമ്മദ് ആണ്. ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് ഒരു രസകരമായ പോസ്റ്റും ഇട്ടിട്ടുണ്ട്.. പോസ്റ്റ് ഇങ്ങനെ..

*സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളെ കാറ്റില്‍ പറത്തി ഒടിയൻ* ?

തേങ്കുറിശ്ശി- കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ നിപ്പാവൈറസ് ബാധയെത്തുടർന്ന് മുഖ്യ വൈറസ് വാഹകരായ പഴംതീനി വാവലുകളുമായുള്ള സമ്പർക്കം പൊതുജനങ്ങൾ പരമാവധി ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിൻറെ കർശന നിർദേശം നിലനിൽക്കെ ഒടിയൻ തന്റെ അമ്പ്രാട്ടിയേയും കൊണ്ട് *”വാവലുകൾ തേനിനുപായും മലവാഴത്തോപ്പിൽക്കൂടി”* അലനെല്ലൂരും അന്ത്യാളൻകാവിലുമൊക്കെ കൊണ്ടോവാമെന്നു പറയുകയും കേട്ടപാടേ പോന്നോളാമെന്ന് നായിക പറയുകയും ചെയ്യുന്നു. ഇത് ആരോഗ്യവകുപ്പ് ഏറെ ഗൗരവമായി കാണണമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുന്നു

എന്തായാലും ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ഒടിയൻ ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുന്നു

വാൽക്കഷണം- ചിരി നിത്യജീവിതത്തിനു സന്തോഷം പകരുന്നു. ആചിരി ഷെയര്‍ ചെയ്തു മറ്റുള്ളവരിലെത്തിക്കുന്നത് അതിലേറെ സന്തോഷം പകരുന്നു
?????

*സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളെ കാറ്റില്‍ പറത്തി ഒടിയൻ* ?തേങ്കുറിശ്ശി- കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ…

Posted by Rafeeq Ahamed on Friday, 23 November 2018