ഇതാണ് കോഹ്ലിയുടെ മറുപടി; സെഞ്ചൂറിയനിൽ നേടിയത് ചരിത്ര വിജയം; സ്വന്തം മണ്ണിൽ തോൽവി വാങ്ങി സൗത്ത് ആഫ്രിക്ക..!!

124

ചിലർ ഇങ്ങനെയാണ് തങ്ങൾക്ക് നേരെ വരുന്ന വിമർശനങ്ങൾക്ക് മധുരമായ പ്രതികാരങ്ങൾ നൽകും. കോഹ്ലിയുടെ നായകസ്ഥാനത്തിന് വേണ്ടി മുറവിളി കൂട്ടുന്നവർക്ക് വിജയത്തിൽ കൂടി മറുപടി നൽകി കിംഗ് കോഹ്ലി.

ദക്ഷിണാഫ്രിക്കയുമായി ഉള്ള മൂന്നു ടെസ്റ്റുകൾ ഉള്ള പരമ്പരയിൽ ആദ്യ മത്സരത്തിൽ 113 റൺസിന്റെ വിജയം നേടി ടീം ഇന്ത്യ. ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ 113 റൺസിന് തോൽപ്പിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.

305 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിവസമായ വ്യാഴാഴ്ച 191 റൺസിന് പുറത്തായി. ഉച്ചഭക്ഷണ ഇടവേളയ്ക്ക് പിരിയുമ്പോൾ ടെംബ ബാവുമയും മാർക്കോ ജാൻസണും യഥാക്രമം 34, 5 റൺസുമായി ബാറ്റ് ചെയ്യുകയായിരുന്നു, ആതിഥേയർ ഇന്ത്യയെക്കാൾ 123 റൺസിന് പിന്നിൽ.

52 റൺസുമായി ക്യാപ്റ്റൻ ഡീൻ എൽഗർ പുറത്താകാതെ 94/4 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക നാലാം ദിനം അവസാനിപ്പിച്ചത്. നേരത്തെ, സന്ദർശക ടീം രണ്ടാം ഇന്നിംഗ്‌സിൽ 174 റൺസിന് ഓൾഔട്ടായപ്പോൾ വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്ത് രണ്ടാം ഇന്നിംഗ്‌സിൽ 34 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്‌കോറർ.

ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാഡയും മാർക്കോ ജാൻസണും നാല് വിക്കറ്റ് വീതവും ലുങ്കി എൻഗിഡി രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സിൽ 327 റൺസെടുത്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യ 197ന് പുറത്താക്കിയിരുന്നു.

സെഞ്ചൂറിയനിൽ ടീം ഇന്ത്യ നേടുന്ന ആദ്യത്തെ വിജയം ആണിത്. ഒപ്പം സൗത്ത് ആഫ്രിക്കയിൽ ഇന്ത്യ നേടുന്ന നാലാം വിജയം കൂടി ആണിത്. ജനുവരി മൂന്നിന് ആണ് അടുത്ത മത്സരം.

You might also like