രഹസ്യമായിട്ട് ഉണ്ടായ മകനോ; ചിങ്ങുടുവിനെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി സീമ ഗ നായർ..!!

138

1000 ൽ അധികം നാടകങ്ങളിൽ അഭിനയിക്കുകയും അമ്പതിൽ അധികം സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം ആണ് സീമ ജി നായർ. എന്നാൽ മലയാളത്തിൽ അഭിനേതാവ് എന്നതിനൊപ്പം മികച്ച സാമൂഹിക പ്രവർത്തക കൂടിയാണ് സീമ ജി നായർ.

വേറിട്ട അഭിനയ ശൈലിയുള്ള താരം വ്യത്യസ്തമായ ശബ്ദത്തിനും ഉടമയാണ്. സഹനടിയായി മലയാളത്തിൽ ഒരേ സമയം ടെലിവിഷൻ ലോകത്തിലും അതോടൊപ്പം സിനിമ ലോകത്തിലും തിളങ്ങി നിൽക്കുന്ന ആൾ ആണ് സീമ ജി നായർ.

Seema g nair saranya sasi

അന്തരിച്ച കാൻസർ ബാധിതയായ ശരണ്യ ശശിയുടെ ജീവിതത്തിൽ ജീവിച്ചിരുന്ന കാലം വരെയും താങ്ങും തണലുമായി നിന്നത് സീമ ജി നായർ ആയിരുന്നു. ഇപ്പോൾ കഴിഞ്ഞ ദിവസം തന്റെ മകന്റെ വിവാഹം എന്ന് പറഞ്ഞു ചിങ്കുഡുവിന്റെ കല്യാണ വീഡിയോ ഇട്ടതോടെയാണ് രഹസ്യമായി ഉണ്ടായ മകൻ ആണോ ഇതൊന്നുള്ള ചോദ്യങ്ങൾ സീമക്ക് വേറെ വന്നത്.

ഈ വിഷയത്തിൽ കൃത്യമായ മറുപടി നൽകുകയാണ് ഇപ്പോൾ സീമ. ഇന്നലെ മുതൽ എനിക്ക് ഫോൺ കോളുകൾ കൊണ്ട് ഇറക്കപ്പൊറുതി ഇല്ല എന്ന് സീമ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും വരെ മെസേജ് വരുന്നു.

Seema g nair

എന്താണ് കാര്യങ്ങൾ കേൾക്കുന്നതും കാണുന്നതും എല്ലാം സത്യം ആണോ എന്നൊക്കെ ആണ് ചോദ്യങ്ങൾ. ഓൺലൈൻ മാധ്യമത്തിൽ വന്ന ഒരു വാർത്ത ആണ് എല്ലാത്തിനും കാരണം. അതിനു നല്ല റീച് കിട്ടി കാണും. എന്നാൽ എല്ലാ മീഡിയ വഴിയും വാർത്തകൾ വന്നു.

എന്നാൽ ആരും സത്യം എന്താണ് എന്ന് ചോദിച്ചു എന്നെ വിളിച്ചില്ല. സത്യം എന്തെന്നാൽ എനിക്ക് ഒരുപാട് അച്ചന്മാർ ഉണ്ട്. ഒരുപാട് അമ്മാമാർ ഉണ്ട്. അതുപോലെ ചേച്ചിമാരും അനിയത്തിമാരും ആങ്ങളമാരും മക്കളും ഒക്കെ ഉണ്ട്. സ്നേഹ സീമ വഴി വരുന്ന ആദ്യ വീഡിയോ മുതൽ സ്പെഷ്യൽ ആയി ആരെങ്കിലും ഒക്കെ ഉണ്ടാവും.

Seema g nair

എല്ലാവര്ക്കും അറിയേണ്ടത് അവരൊക്കെ ആരാണ് എന്നുള്ളത്. ചോദിക്കുന്നവർക്ക് അതിനുള്ള മറുപടി ഞാൻ കൊടിത്തിട്ടും ഉണ്ട്. ഒരുപാട് പേരെ ഞാൻ മക്കൾ എന്ന് പറഞ്ഞു കൂടെ കൊണ്ട് നടക്കുന്നുണ്ട്. എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചിട്ടുണ്ട്. എനിക്ക് കുറെ മക്കൾ ഉണ്ട്. അതിൽ ഒരാൾ ആണ് ചിങ്കുടു. എന്റെ ആദ്യത്തെ വ്ലോഗുകളിൽ എല്ലാം അവൻ ഉണ്ട്.

അപ്പോൾ എല്ലാം എന്നോട് ആളുകൾ ചോദിക്കാറുണ്ട്. അതിൽ എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട് അത് എന്റെ ഇളയ മകൻ ആണെന്ന്. എന്നാൽ എന്റെ എല്ലാ അഭിമുഖങ്ങളിലും ഞാൻ പറയുന്നുണ്ട് എനിക്കൊരു മകൻ ആണ് ഉള്ളത് അത് ആരോമൽ ആണെന്ന്. ഇപ്പോൾ ഞാൻ പറയുന്നു ഒഫീഷ്യൽ ആയി എനിക്ക് ഉള്ളത് ഒരു മകൻ ആണ്. അത് ആരോമൽ ആണ്.

എന്നാൽ ചിങ്കുഡുവിന്റെ കല്യാണം പെട്ടന്ന് നടത്തേണ്ടി വന്നു. അതിൽ ആ വീഡിയോ കണ്ടവർക്ക് മനസ്സിലാവും അതിൽ അച്ഛൻ ഉണ്ട്. അമ്മയുണ്ട്. സഹോദരി ഉണ്ട്. ബന്ധുക്കൾ ഉണ്ട്. കൂടാതെ അരൂർ ഉള്ള അവന്റെ കൂട്ടുകാർ എല്ലാം ഉണ്ട്. എനിക്ക് ഷൂട്ടിംഗ് ആയതുകൊണ്ട് എനിക്ക് പോകാൻ കഴിഞ്ഞില്ല.

Also Read..

ഇതുവരെ പരസ്യമാക്കാത്ത സീമ ജി നായരുടെ ഇളയ മകന്റെ വിവാഹം കഴിഞ്ഞു; കാരണവർ സ്ഥാനത്തിൽ മൂത്തമകൻ ആരോമൽ..!!

ശരണ്യ എനിക്ക് മകൾ ആയിരുന്നു. നന്ദൂട്ടൻ എനിക്ക് മകൻ ആയിരുന്നു. ദേവ് എനിക്ക് മകൾ ആണ്. ദേവുവിന്റെ മകൾ എനിക്ക് കുഞ്ഞുമോൾ ആണ്. എന്റെ അമ്മ എന്ന് പറയുന്നത് ചേർത്തല സുമതിയാണ്. നാടക നടിയാണ്. അമ്മയാണ് എന്റെ അമ്മ. എന്നാൽ ഞാൻ നൂറു പേരെ അമ്മ എന്ന് വിളിക്കുന്നുണ്ട്.

അവരെയൊക്കെ ഞാൻ അമ്മയായി കണ്ട് തന്നെ ആണ് അമ്മ എന്ന് വിളിക്കുന്നത്. ഇനിയും ഞാൻ ഇഷ്ടം പോലെ മക്കളെ കൊണ്ടുവരും എന്നാൽ തനിക്ക് ഒരു മകൻ മാത്രമേ ഉള്ളൂ എന്ന് സീമ വീണ്ടും പറയുന്നു.

You might also like