പ്രായം 43, ഇത് മീനാക്ഷിയുടെ സന്ദൂർ മമ്മി; കൂടുതൽ ചെറുപ്പമായി മഞ്ജു വാര്യർ..!!

1,692

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും നീണ്ട ഇടവേള എടുത്ത താരം വർഷങ്ങൾക്ക് ഇപ്പുറം ആണ് വീണ്ടും അഭിനയ ലോകത്തേക്ക് എത്തുന്നത്.

ആദ്യ കാലത്തേക്കാൾ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ കൂടി സിനിമയിൽ വിജയങ്ങൾ നേടി മുന്നേറുമ്പോൾ മലയാളത്തിൽ പല സൂപ്പർ താരങ്ങളേക്കാൾ മുകളിൽ ആണ് മഞ്ജു വാര്യർ.

സല്ലാപം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി തുടങ്ങിയ മഞ്ജു പിന്നീട് ജീവിതത്തിലും ദിലീപിനൊപ്പം കൂടുക ആയിരുന്നു. സിനിമയിൽ തിരക്കേറി നിൽക്കുമ്പോൾ ആയിരുന്നു മഞ്ജുവിനെ ദിലീപ് ജീവിതത്തിലേക്ക് കൊണ്ട് പോകുന്നത്.

അതോടെ മഞ്ജു എന്ന മലയാളത്തിലെ മികച്ച നടിമാരിൽ ഒരാൾ കൂടി വീട്ടമ്മയായി മാറുക ആയിരുന്നു. അന്ന് ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹം വലിയ ആവേശത്തോടെ ആണ് സിനിമ ലോകം സ്വീകരിച്ചത്.

എന്നാൽ പതിനഞ്ച് വര്ഷം നീണ്ടു നിന്ന വിവാഹം ജീവിതം ഇരുവരും അവസാനിച്ചപ്പോൾ മഞ്ജു ഇനി എന്ത് ചെയ്യും എന്നായിരുന്നു അന്ന് പ്രേക്ഷകർ ഉറ്റുനോക്കിയത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മഞ്ജു അഭിനയ ലോകത്തിൽ തിരിച്ചു വന്നു.

വെറും ഒരു വരവ് ആയിരുന്നില്ല അത്. കാരണം വിവാഹ ശേഷം സിനിമയിക് തിരിച്ചു വന്നവർക്ക് അമ്മ വേഷങ്ങൾ മാത്രം ലഭിക്കുന്ന മലയാള സിനിമയിൽ മഞ്ജു എത്തിയത് നായിക ആയിരുന്നു.

തുടർന്ന് മോഹൻലാലിനൊവും കുഞ്ചാക്കോ ബോബന്റെയും അടക്കം നായികാ ആയി വന്ന മഞ്ജു തുടർന്ന് ഒറ്റക്ക് ബോക്സ് ഓഫീസ് വിജയങ്ങൾ നേടുന്ന രീതിയിൽ വളർന്നു. പ്രായം ഇപ്പോൾ നാപ്പത്തിമൂന്നിൽ നിൽക്കുമ്പോഴും അഭിനയ ജീവിതത്തിൽ ചുറുചുറുക്കോടെ തന്നെ മഞ്ജു ഉണ്ട്.

ഇപ്പോൾ വെള്ളരിക്കാപ്പട്ടണം എന്ന ചിത്രത്തിൽ സൗബിനൊപ്പം ആണ് മഞ്ജു അഭിനയിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ പച്ച കുർത്തയിൽ എത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

മകൾ മീനാക്ഷിയെക്കാൾ ചെറുപ്പം ആയതു പോലെ ഉണ്ട് എന്നാണു ഫാൻസ് ഗ്രൂപ്പുകളിൽ വരുന്ന കമന്റ്. എന്തായാലും താരം കൂടുതൽ ചെറുപ്പം ആയി എന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.

You might also like