ഇതുവരെ പരസ്യമാക്കാത്ത സീമ ജി നായരുടെ ഇളയ മകന്റെ വിവാഹം കഴിഞ്ഞു; കാരണവർ സ്ഥാനത്തിൽ മൂത്തമകൻ ആരോമൽ..!!

644

1000 ൽ അധികം നാടകങ്ങളിൽ അഭിനയിക്കുകയും അമ്പതിൽ അധികം സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം ആണ് സീമ ജി നായർ. എന്നാൽ മലയാളത്തിൽ അഭിനേതാവ് എന്നതിനൊപ്പം മികച്ച സാമൂഹിക പ്രവർത്തക കൂടിയാണ് സീമ ജി നായർ. വേറിട്ട അഭിനയ ശൈലിയുള്ള താരം വ്യത്യസ്തമായ ശബ്ദത്തിനും ഉടമയാണ്.

സഹനടിയായി മലയാളത്തിൽ ഒരേ സമയം ടെലിവിഷൻ ലോകത്തിലും അതോടൊപ്പം സിനിമ ലോകത്തിലും തിളങ്ങി നിൽക്കുന്ന ആൾ ആണ് സീമ ജി നായർ. അന്തരിച്ച കാൻസർ ബാധിതയായ ശരണ്യ ശശിയുടെ ജീവിതത്തിൽ ജീവിച്ചിരുന്ന കാലം വരെയും താങ്ങും തണലുമായി നിന്നത് സീമ ജി നായർ ആയിരുന്നു.

Seema g nair

ശരണ്യ അവസാന കാലഘട്ടത്തിൽ ജീവിച്ചത് സീമയും കൂട്ടുകാരും ചേർന്ന് പണി കഴിപ്പിച്ച സ്നേഹ സീമ എന്ന വീട്ടിൽ ആയിരുന്നു. സ്നേഹ സീമ എന്ന പേര് തന്നെ ആണ് സീമ ജി നായർ തന്റെ യൂട്യൂബ് ചാനലിനും നൽകി ഇരിക്കുന്നത്.

ഇപ്പോൾ സീമ ജി നായർ അല്ലെങ്കിലും മകൻ ആരോമൽ യൂട്യൂബ് ചാനൽ വഴി പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആകുന്നത്. ഇന്നലെ ആയിരുന്നു സംഭവം. ഇന്ന് ചിങ്കിടുവിന്റെ വിവാഹം ആണ്. തന്റെ 23 ആം വയസിൽ ആണ് അവൻ വിവാഹം കഴിക്കുന്നത്.

Seema g nair saranya sasi

ലാവണ്യ എന്നാണ് ചിങ്കുഡുവിന്റെ വധുവിന്റെ പേര്. അടുത്ത സുഹൃത്തുക്കൾ ബന്ധുക്കൾ മാത്രം ആണ് വിവാഹത്തിന് എത്തിയത്. സീമ ജി നായർ വിവാഹത്തിന് എത്തിയിരുന്നില്ല. അരൂരിൽ ഉള്ള ക്ഷേത്രത്തിൽ ആയിരുന്നു വിവാഹം നടന്നത്.

അമ്മ ഷൂട്ടിംഗ് തിരക്കിൽ ആയതുകൊണ്ട് ആണ് വിവാഹത്തിന് അമ്മക്ക് വരാൻ കഴിയാതെ ഇരുന്നത് എന്ന് ആരോമൽ വിഡിയോയിൽ കൂടി പറയുന്നത്. എന്റെ ഇളയമകന്റെ വിവാഹം എന്നാണ് സീമ ജി നായർ വീഡിയോക്ക് നൽകിയ തലക്കെട്ട്.

Also Read..

തന്റെ വിവാഹ മോചനത്തിന്റെ കാരണം ഇതാണ്; രണ്ടാം വിവാഹം ഉണ്ടാകുമോ; സീമ ജി നായർ മനസ്സ് തുറക്കുന്നു..!!!

ചിങ്കിടു ആരോമലിന്റെ സുഹൃത്താണോ അതോ സീമക്ക് ശരിക്കും ഇങ്ങനെയൊരു മകൻ ഉണ്ടോ എന്നുള്ള അന്വേഷണത്തിൽ ആണ് സോഷ്യൽ മീഡിയ. എന്നാൽ വിവാദം ആകുന്നതിന് മുന്നേ തന്നെ ഈ വിഷയത്തിൽ സീമ ജി നായർ മറുപടി നൽകി കഴിഞ്ഞു.

അവൻ ഞങ്ങളുടെ വീട്ടിൽ വളർന്ന ചെക്കൻ ആണ്. ഞങ്ങളോടൊപ്പം നിന്നാണ് പഠിച്ചത്. ശരണ്യ യെ പോലെ തന്നെ ആണ് എനിക്ക് അവനും. എന്റെ ഇളയ മകൻ എന്ന് പറഞ്ഞാലും സന്തോഷം. എന്തായാലും വിവാദങ്ങൾ ആകുന്നതിന് മുന്നേ തന്നെ സീമ മറുപടി നൽകിയതോടെ ആരാണ് ചിങ്കിടു എന്നി സോഷ്യൽ മീഡിയ മനസിലാക്കി.