സീമ ചാരിറ്റിയുടെ മറവിൽ സാമ്പത്തികമായി എന്തോ തിരിമറിയും അധോലോക ബന്ധവും; നടൻ മനോജ് കുമാർ പറയുന്നു..!!

100,207

തന്റെ പതിനേഴാം വയസിൽ അമ്മയുടെ പാതപിന്തുടർന്ന് നാടക നടിയായി കലാരംഗത്തേക്ക് എത്തിയ താരമാണ് സീമ ജി നായർ. ആയിരത്തിൽ അധികം വേദികളിൽ നാടകം ചെയ്തതിന് ശേഷം ആയിരുന്നു സീമ സീരിയൽ ലോകത്തിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തുന്നത്.

ദൂരദർശൻ പരമ്പരകളിൽ എത്തിയ താരം പിന്നീട് സൂര്യ ടിവിയിലെയും ഏഷ്യാനെറ്റ് സീരിയലുകളുടെയും ഭാഗമായി മാറി. കൂടാതെ അവതാരകയായും അതുപോലെ തന്നെ വിധികർത്താവായുമെല്ലാം നിരവധി ടെലിവിഷൻ പരിപാടികളിൽ എത്തിയ താരം അമ്പതിന് മുകളിൽ സീരിയലുകളിലും അതുപോലെ നൂറിൽ കൂടുതൽ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Seema g nair saranya sasi

അഭിനയത്രി എന്ന നിലയിൽ നിന്നും മുകളിൽ ആയി മികച്ച സാമൂഹിക പ്രവർത്തക കൂടിയാണ് സീമ. ഇന്നും മലയാളത്തിൽ ഒട്ടേറെ മികച്ച സഹനടി വേഷങ്ങൾ ചെയ്യുന്ന താരംകൂടിയാണ് സീമ ജി നായർ. കോട്ടയം മുണ്ടക്കയത്ത് ജനിച്ച സീമ. ആരോമൽ എന്ന മകനൊപ്പം എറണാകുളത് ആണ് സീമ ഇപ്പോൾ താമസിക്കുന്നത്.

മലയാളത്തിൽ സൂപ്പർതാരങ്ങൾക്കും അതുപോലെ യുവതാരങ്ങൾക്കും ഒപ്പം വേഷങ്ങൾ ചെയ്ത ആൾ കൂടിയാണ് സീമ ജി നായർ. കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുന്ന സീമ ഏറ്റവും കൂടുതൽ സഹായങ്ങൾ നൽകിയത് ശരണ്യ ശശിയെ ആയിരുന്നു.

Seema g nair

ഇപ്പോൾ ബീന ആന്റണിയുടെ ഭർത്താവും സീരിയൽ നടനുമായ മനോജ് നായർ തന്റെ യൂട്യൂബ് ചാനൽ വഴി നടത്തിയ ചില പരാമർശങ്ങൾ ആണ് വൈറൽ ആകുന്നത്. അടുത്തിടെയായി പുതിയ വീഡിയകളൊന്നും ചെയ്തിരുന്നില്ല. അതിനുള്ളൊരു മാനസികാ അസ്ഥയിൽ ആയിരു ന്നില്ല താൻ.

രമേശ് വലിയശാല ഉൾപ്പടെയുള്ള പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗത്തിൽ വല്ലാതെ തളർന്ന് പോയിരുന്നു. സീമയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അധോലോക ബന്ധമുണ്ട് എന്നൊക്കെ കേട്ടതിനെ കുറിച്ചായിരു ന്നു സുഹൃത്ത് പറഞ്ഞത്.

എന്ത് പോസിറ്റീവ് കണ്ടാലും ആളുകൾ നെഗറ്റീവ് പറയാറില്ലേ എനിക്ക് അറിയാവുന്ന സീമയ്ക്ക് അത്തരത്തിലൊരു ബന്ധവുമില്ല. ഒരു അധോലോകവുമില്ല അവരുടെ മനസ്സ് അങ്ങനെയാണ്. ആരുടെയെങ്കിലും വേദന കണ്ടാൽ സ്വന്തം വേദന പോലെ കരുതുന്നയാളാണ്.

സീമയുടെ കാര്യം എനിക്ക് വ്യക്തമായി അറിയം അവർക്ക് ഇല്ലീഗൽ കണക്ഷൻസ് ഒന്നുമില്ല. സീമ വളരെ സ്ട്രയിറ്റ് ഫോർവേഡാണ്. സീമയുടെ കാര്യങ്ങളും അങ്ങനെ തന്നെയാണ് സുതാര്യമാണ്. ചാറ്റ് ചെയ്യുന്നതിനിടെ സീമയോടും ഞാൻ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. വിഷമത്തോടെയാണ് പറഞ്ഞത്.

ഇതിൽ എനിക്ക് വലിയ അത്ഭുതമൊന്നുമില്ല മനു എന്റടുത്ത് ഒന്ന് രണ്ട് പേര് പറഞ്ഞിട്ടുണ്ട്. പിന്നെ തൃശ്ശൂർ എനിക്ക് നേരിലറിയാവുന്ന ഒരാൾപോലും ഒരാർടിസ്റ്റിനോട് എന്നെക്കുറിച്ച് അങ്ങനെ പറഞ്ഞു. സീമയ്ക്ക് സാമ്പത്തികമായി എന്തോ ഉഡായിപ്പുണ്ട്. ആദ്യം കേട്ടപ്പോൾ എനിക്ക് വിഷമം തോന്നിയിരുന്നു.

ആളുകൾ എന്തെങ്കിലും ഇതൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല. ഞാൻ എന്റെ കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ്. എന്റെ കാര്യത്തിൽ എന്തെങ്കിലും ക്രമക്കേടുകളോ മറ്റോ ഉണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും പരിശോധിക്കാം. എനിക്ക് ദൈവത്തെ മാത്രമേ എല്ലാം ബോധിപ്പി ക്കേണ്ടത് ഉള്ളൂ എന്നായിരുന്നു സീമ പറഞ്ഞത്.

Seema g nair

അത് ശരിയാണ്. ശരണ്യയുടെ കാര്യത്തിൽ ഒക്കെയായാണ് സീമയെ ഒരുപാട് പേർ അറിഞ്ഞത്. മോളെപ്പോലെ ശരണ്യയെ സംരക്ഷിച്ചു. ശരണ്യ മരിച്ച് എത്ര ദിവസം സീമ അവിടെ താമസിച്ചു അവിടെ എല്ലാത്തിലും പ്രധാനിയായി സീമയുണ്ടായിരുന്നു.

ശരണ്യയുടെ അമ്മയെ ആശ്വസിപ്പിക്കാനും ചടങ്ങുകൾ നടത്താനുമെല്ലാമായി സീമ അവിടെ തുടരുകയായിരുന്നു. മോനോട് ഞാൻ ചോദിച്ചു അവിടെ നിന്നോളൂ എനിക്ക് കുഴപ്പമില്ലെന്നാണ് മകൻ പറഞ്ഞതെന്ന് സീമ എന്നോട് പറഞ്ഞിരുന്നുവെന്ന് മനോജ് പറയുന്നു.

തന്റെ വിവാഹ മോചനത്തിന്റെ കാരണം ഇതാണ്; രണ്ടാം വിവാഹം ഉണ്ടാകുമോ; സീമ ജി നായർ മനസ്സ് തുറക്കുന്നു..!!!

ശരണ്യയ്ക്കും കുടുംബത്തിനും വേണ്ടി ചെയ്യുന്ന അർപ്പണമാണ് അത്. സീമയ്ക്ക് പണ്ട് ഞാൻ മദർ തെരേസ എന്ന് പേരിട്ടിരുന്നു. അത് കേൾക്കുമ്പോൾ സീമ ചിരിക്കും. പാവങ്ങളുടെ മദർ തെരേസയെന്ന് എന്ന് ഞാൻ വിളിക്കാറുണ്ടായിരുന്നു. തന്റെ വ്യക്തി ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളിൽ സീമ ആശ്വാസമേകിയിരുന്നു എന്നും മനോജ് പറയുന്നു.