കോഹ്‌ലിയും ധോണിയും ഇല്ലാതെ ഇന്ത്യ തകർന്ന് തരിപ്പണം; 100 റൺസ് തികക്കുമോ എന്ന് സംശയം..!!

59

കിവികൾക്ക് എതിരെ പരമ്പര നേടി എങ്കിലും നാലാം ഏകദിനത്തിന് ഇറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. വിശ്രമം നൽകി നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റൻ കോഹ്‌ലിയും കൈക്കുഴക്ക് ഏറ്റ പരിക്ക് മൂലം ധോണിയും ടീമിൽ ഇല്ല.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, അവസാനം വിവരം ലഭിക്കുമ്പോൾ 15 ഓവറിൽ 39 റൺസ് നേടി 6 വിക്കറ്റ് നഷ്ടമായി കഴിഞ്ഞു. കോഹ്‌ലിക്ക് പകരം രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുന്നത്.

13 റൺസ് നേടിയ ശിഖർ ധവനാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. അമ്പാട്ടി റായ്ഡു, ദിനേശ് കാർത്തിക് എന്നിവർ പൂജ്യനായി മടങ്ങിയപ്പോൾ, അരങ്ങേറ്റക്കാരൻ ഗില്ലി നേടിയത് 9 റൺസ് ആണ്. രോഹിത് ശർമ നേടിയത് 7 റൺസ് ആണ്.

പാണ്ഡ്യയും ബുവനേശ്വർ കുമാരുമാണ് ഇപ്പോൾ ക്രീസിൽ. ന്യൂസിലാന്റിന് വേണ്ടി ബോൾട്ട് 4 വിക്കറ്റുകൾ നേടി.

You might also like