വ്യാസൻ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിൽ നായിക അനു സിത്താര..!!

104

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്‌ത ദിലീപ് നായകനായി എത്തുന്ന കോടതി സമക്ഷം ബാലൻ വക്കീൽ ആണ് ദിലീപ് നായകനായി ഇനി പുറത്തിറങ്ങുന്ന ചിത്രം, ഫെബ്രുവരി 21ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. വമ്പൻ ആക്ഷനും കോമഡി രംഗങ്ങളും ഉള്ള ചിത്രത്തിൽ വിക്കുള്ള വക്കീൽ ആയി ആണ് ദിലീപ് എത്തുന്നത്.

ഇപ്പോൾ പ്രൊഫസർ ഡിങ്കൻ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ദിലീപിന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.

യഥാർത്ഥ കഥകളെ ആസ്പദമാക്കി വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ പി വ്യാസൻ ആണ്. സിദ്ധിക്ക് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ദിലീപിന് നായികയായി എത്തുന്നത് അനു സിത്താരയാണ്. മാർച്ചിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിൽ ഏറെ അഭിനയ സാധ്യതകൾ ഉള്ള വേഷത്തിൽ ആണ് ദിലീപ് എത്തുന്നത്.