രണ്ട് വിക്കറ്റുകൾ നഷ്ടമായി; അരങ്ങേറ്റത്തിൽ അർദ്ധ സെഞ്ചുറി നേടി മായങ്ക് അഗർവാൾ..!!

17

ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഓപ്പണർ മായങ്ക് അഗർവാളിന് അർദ്ധ സെഞ്ചുറി. ടോസ്സ്‌ നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പ്രതീക്ഷക്ക് വക നല്കുന്ന തുടക്കമാണ് ലഭിച്ചത്. എട്ട് ബൗണ്ടറികളും ഒരു സിക്സിന്റെയും അകമ്പടിയോടെ 76 റൺസ് ആണ് മായങ്ക്ക് അഗർവാൾ നേടിയത്. 76 റൺസ് എടുത്ത അഗർവാളും 8 റൺസ് എടുത്ത വിഹാരിയും പുറത്തായി.

ഓസ്‌ട്രേലിയൻ പരമ്പരയിൽ അർദ്ധ സെഞ്ചുറി നേടുന്ന ആദ്യ ഓപ്പണർ ആണ് അഗർവാൾ. പൂരാജക്കും മുരളി വിജയിക്കും കഴിയാത്തത് ആണ് അരങ്ങേറ്റക്കാരൻ നേടിയത്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ 123/2 എന്ന നിലയിൽ ആണ് ഇന്ത്യ. പൂജരയാണ് 33 റൺസോടെ ക്രീസിൽ നിൽക്കുന്നത്. കുമ്മിൻസ് ആണ് ഇന്ത്യയുടെ രണ്ട് വിക്കറ്റുകളും നേടിയത്.

You might also like