ശബരിമല ദർശനത്തിന് എത്തിയ യുവതികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി നടി ഗായത്രി രഘുറാം..!!

92

ശബരിമല, കഴിഞ്ഞ രണ്ടു മാസങ്ങളായി ഏറെ ചർച്ച ആകുന്ന വിഷയങ്ങളിൽ ഒന്നാണ്. നിരവധി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഉണ്ടായി എങ്കിൽ കൂടിയും സുപ്രീംകോടതി വിധി പ്രകാരം ഇതുവരെയും യുവതികൾക്ക് പ്രവേശനം സാധിച്ചട്ടില്ല, കേരള സർക്കാർ യുവതികളെ സ്വാഗതം ചെയ്യുകയും സംരക്ഷണം നൽകാൻ വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു എങ്കിൽ കൂടിയും വലിയ പ്രതിഷേധങ്ങൾക്ക് മുന്നിൽ അടിയറവ് പറയുകയാണ് ഇതുവരെ ഉണ്ടായത്.

അവസാനം പോലീസ് തന്നെ രംഗത്ത് എത്തി, ഈ മണ്ഡല കാലത്ത് യുവതികൾക്ക് സംരക്ഷണം നൽകാൻ പൊലീസിന് കഴിയില്ല എന്നുള്ള വിശദീകരണവുമായി.

ശബരിമല വിധി വന്നതിന് ശേഷം അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്ത് എത്തി എങ്കിലും അവരിൽ നിന്നും എല്ലാം വ്യത്യസ്തമായ അഭിപ്രായവുമായി ആണ് നടി ഗായത്രി രഘുറാം എതിയിരുന്നുന്നത്.

വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ശബരിമല ആചാരങ്ങളില്‍ വിശ്വാസമില്ലാത്ത സ്ത്രീകള്‍ എന്തിനാണ് വിശ്വാസത്തിന്റെ പേരില്‍ മലചവിട്ടാന്‍ വാശി കാണിക്കുന്നത് എന്നെനിക്ക് മനസ്സിലാവുന്നില്ല. രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഈ വാശി എങ്കില്‍ നിങ്ങള്‍ പിന്മാറണം. എന്താണ് നിങ്ങള്‍ തെളിയിക്കാന്‍ ശ്രമിയ്ക്കുന്നത്. നിങ്ങള്‍ ശരിക്കുമൊരു അയ്യപ്പ വിശ്വാസിയാണെങ്കില്‍ 50 വയസ്സ് വരെ കാത്തിരിയ്ക്കൂ എന്നാണ് ഗായത്രി ട്വിറ്ററില്‍ കുറിച്ചത്.

ഗായത്രിയുടെ ട്വീറ്റിന് പിന്തുണയുമായി നിരവധി വിശ്വാസികൾ രംഗത്ത് എത്തിയിട്ടുണ്ട്.