ഫേസ്ബുക്ക് പ്രണയത്തിന് വിലക്ക്; അമ്മയെ മകൾ കുത്തിക്കൊന്നു..!!

36

സോഷ്യൽ മീഡിയ പ്രണയം തലക്ക് പിടിച്ചു വീണ്ടും ഒരു കൊലപാതകം കൂടി നടന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിന് ഒപ്പം ഒളിച്ചോടാൻ ശ്രമം നടത്തിയത് വിലക്കിയതിനാൽ ആണ് ഭാനുമതിയെ മകൾ ദേവിപ്രിയ (19) കുത്തി കൊലപ്പെടുത്തിയത്.

ഇതുവരെ നേരിൽ കാണാത്ത കുംഭകോണത്തുള്ള വിവേക് എന്ന യുവാവുമായി ആണ് ദേവി പ്രിയ പ്രണയത്തിൽ ആയത്. വിവരം അറിഞ്ഞ അമ്മ പ്രണയത്തിന് വിലക്ക് ഏർപ്പെടുതുകയും ഫോൺ പിടിച്ചു വെക്കുകയും ചെയ്തിരുന്നു, അതേ സമയം സുഹൃത്തുക്കളുടെ മൊബൈൽ വഴി പ്രണയം തുടർന്ന ദേവിപ്രിയ, കഴിഞ്ഞ ദിവസം വിവേകിനൊപ്പം ഒളിച്ചോടാൻ ശ്രമിക്കുകയായിരുന്നു.

കുംഭകോണത്തെ തുണിക്കടയിലെ ജീവനക്കാരായ വിഘ്‌നേഷും സതീഷുമാണ് വിവേകിനൊപ്പം പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനായി തിരുവള്ളൂരിലെത്തിയത്, ഈ സമയത്തു വീട്ടിൽ നിന്നും ബാഗുമായി ഇറങ്ങിയ മകളെ അമ്മ തടയുകയും വാക്ക് തർക്കങ്ങൾ ഉണ്ടാകുകയും തുടർന്ന് അമ്മയെ മകൾ കത്തിക്ക് കുത്തുകയുമായിരുന്നു, മാരക പരിക്കുകൾ ഏറ്റ ഭാനുമതി തൽക്ഷണം മരിച്ചു, ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

You might also like