മോഹൻലാൽ സൂര്യ ചിത്രത്തിന് ഈ മൂന്ന് പേരുകളിൽ ഒന്ന് തിരഞ്ഞെടുക്കാൻ സംവിധായകൻ..!!

22

ജില്ല എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ തമിഴിൽ എത്തുന്ന ചിത്രമാണ് കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം. ഇതുവരെ പേരിടാത്ത ചിത്രത്തിൽ മോഹൻലാൽ പ്രധാനമന്ത്രിയുടെ വേഷത്തിൽ ആണ് എത്തുന്നത്.

ചിത്രത്തിന്റെ പേരുകൾ തിരഞ്ഞെടുക്കാൻ അവസരം സംവിധായകൻ ആരാധകർക്ക് നല്കിയിരിക്കുകയാണ്, ചിത്രത്തിന്റെ പേരിനു 3 നിർദ്ദേശങ്ങൾ ആണ് കെ വി ആനന്ദ് ട്വിറ്റർ വഴി ആരാധകർക്ക് നൽകിയിരിക്കുന്നത്. കാപ്പാൻ, മീട്ട്പാൻ, ഉരിക ഇവയിൽ ഏതേലും ഒന്നായിരിക്കും ചിത്രത്തിന്റെ പേര്.

കുലു മനാലി, ലണ്ടൻ, ചെന്നൈ എന്നിവടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ മോഹന്ലാലിനും സൂര്യക്കും പുറമെ, സമുദ്രക്കനി, ആര്യയും പ്രധാന വേഷത്തിൽ എത്തുന്നു. ചന്ദ്രകാന്ത് വർമ്മ എന്ന പ്രധാനമന്ത്രിയുടെ വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത് എന്നാണ് അനുദ്യോഗിക സ്ഥിരീകരണം. അതുപോലെ സൂര്യ കമാൻഡോ ഓഫീസറുടെ വേഷത്തിൽ ആന്നെന്നും വാർത്തകൾ ഉണ്ട്.

You might also like