ട്രൗസറിൽ സുന്ദരിയായി സാനിയ ഇയ്യപ്പൻ; ഫോട്ടോഷൂട്ട് വീഡിയോ വൈറൽ..!!

213

ക്വീൻ എന്ന ചിത്രത്തിൽ കൂടി നായികയായി മലയാള സിനിമയിൽ എത്തിയ മികച്ച കലാകാരികളിൽ ഒരാൾ ആണ് സാനിയ ഇയ്യപ്പൻ. കൊച്ചിയിൽ ജനിച്ച സാനിയ മികച്ച നർത്തകിയും മോഡലും ആണ്.

മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ കൂടിയാണ് സാനിയ ശ്രദ്ധിക്കപ്പെടുന്നത്.

ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. തുടർന്ന് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്. എന്നാൽ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം ചെയ്തത് ക്വീൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു, തുടർന്ന് ജയസൂര്യ നായകനായി എത്തിയ പ്രേതം 2വിൽ മികച്ച വേഷം ചെയ്ത സാനിയ ഏറെ കയ്യടി നേടിയ കഥാപാത്രം ആയിരുന്നു മോഹൻലാൽ നായകനായി എത്തിയ ലൂസിഫറിൽ അവതരിപ്പിച്ചത്.

സാനിയയുടെ പുതിയ ഫോട്ടോഷൂട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്, വീഡിയോ കാണാം,