നാടൻ സൗന്ദര്യത്തിൽ നിന്നും ഗ്ലാമർ സുന്ദരിയായി രസ്ന പവിത്രൻ; പുത്തൻ ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകരും..!!

133

തമിഴിലും മലയാളത്തിലും തിളങ്ങിയ താരം ആണ് രസ്ന പവിത്രൻ. മലയാളത്തിൽ പൃഥ്വിരാജ് നായകൻ ആയി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിൽ ആണ് താരം എത്തിയത്.

വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച താരം വിവാഹം ആയതോടെ അഭിനയ ലോകത്തിൽ നിന്നും പിന്മാറി ഇരുന്നു. തമിഴിൽ തെരിയാതെ ഉന്നൈ കാതലിച്ചിട്ടെൻ എന്ന ചിത്രത്തിൽ 2014 ൽ നായികയായും രസ്ന എത്തിയിരുന്നു.

അഭിനയ ലോകത്തിൽ സജീവം അല്ലെങ്കിൽ കൂടിയും താരം തന്റെ ഫോട്ടോയും വിഡിയോകളും ഒക്കെയായി സോഷ്യൽ മീഡിയയിൽ സജീവം ആണ്.

അഭിനയത്തിന് ഒപ്പം മോഡലിങ്ങിൽ സജീവം ആയ രസ്ന നിരവധി ബ്രാൻഡുകൾക്ക് വേണ്ടി ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്.

രജീഷ് രാമചന്ദ്രൻ എടുത്ത പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. നിത്യ രവീന്ദ്രൻ ആണ് മേക്കപ്പ് ചെയ്‌തിരിക്കുന്നത്‌.