അവസാന കാലത്തിൽ വേദനകൊണ്ട് പുളഞ്ഞ ശ്രീവിദ്യക്ക് മരുന്ന് കൊടുക്കാൻ പോലും ഗണേഷ് കുമാർ സമ്മതിച്ചില്ല; സഹോദരി ഉഷ മോഹൻദാസിന്റെ വാക്കുകൾ..!!

203

മലയാളികൾക്ക് ഏറെ സുപരിചിതയമായ മുഖങ്ങൾ ആണ് നടി ശ്രീവിദ്യയുടേതും അതുപോലെ നടൻ ആയും എം എൽ എ ആയും മന്ത്രി ആയുമെല്ലാം നിൽക്കുന്ന ഗണേഷ് കുമാറും.

ഇപ്പോൾ നടി ശ്രീവിദ്യയുടെ അവസാന കാലഘട്ടത്തിൽ താരത്തിനോട് ചെയ്ത വേദനിപ്പിക്കുന്ന സംഭവം വെളിപ്പെടിത്തുകയാണ് ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹൻദാസ്. നാൽപ്പത് വര്ഷം ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന ആൾ ആയിരുന്നു ശ്രീവിദ്യ.

ഇന്ത്യൻ സിനിമയിൽ എണ്ണൂറിൽ അധികം സിനിമകൾ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച അതുല്യ കലാകാരി തന്നെ ആയിരുന്നു ശ്രീവിദ്യ. അമ്പത്തിമൂന്നാം വയസിൽ സ്പെയിൻ കാൻസർ വന്നതായിരുന്നു ശ്രീവിദ്യ മരിക്കുന്നത്. മികച്ച അഭിനയത്രിക്ക് ഒപ്പം നർത്തകിയും ഗായികയും എല്ലാം ആയിരുന്നു താരം.

ശിവാജി ഗണേശനൊപ്പം ബാലതാരമായി ആണ് ശ്രീവിദ്യ അഭിനയ ലോകത്തിൽ എത്തുന്നത്. അഭിനയത്തിൽ കൊടുമുടികൾ കീഴടക്കിയപ്പോഴും ജീവിതം തികഞ്ഞ പരാജയം ആയിരുന്നു ശ്രീവിദ്യയുടേത്. നടൻ കമൽ ഹസനുമായി പ്രണയം ആയിരുന്നു എന്ന് കേട്ടെങ്കിലും കൂടിയും അത് എങ്ങും എത്തിയില്ല എന്നുള്ളതാണ് സത്യം.

തുടർന്ന് സംവിധായകൻ ഭരതനുമായി ശ്രീവിദ്യയുടെ പ്രണയവും എങ്ങുമെത്താതെ പോയി. പിന്നീട് ആയിരുന്നു ജോർജ് തോമസിനെ വിവാഹം കഴിച്ചു എങ്കിൽ കൂടിയും അത് പരാജയമായി മാറി. അവസാന കാലത്തിൽ നട്ടെല്ലിന് കാൻസർ വന്ന ശ്രീവിദ്യ തന്റെ സ്വത്തുക്കൾക്കായി വിൽപ്പത്രം ഉണ്ടാക്കുക ആയിരുന്നു.

മതിയായ അവസരങ്ങൾ ലഭിക്കാത്ത സമർത്ഥരായ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു സംഗീത നൃത്ത വിദ്യാലയം ആരംഭിക്കാനും അതൊരു ചാരിറ്റബിൾ സൊസൈറ്റി ആയി രൂപീകരിക്കാനും ആയിരുന്നു ശ്രീവിദ്യ തീരുമാനിച്ചത്. ഈ ചാരിറ്റബിൾ സൊസൈറ്റി രജിസ്റ്റർ ചെയ്യാൻ സിനിമാ നടനും എം.എൽ.എ.യുമായ കെ.ബി ഗണേഷ് കുമാറിനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.

പണമില്ലാത്തതിനാൽ അല്ലെങ്കിൽ അത്തരം വിദ്യാർത്ഥികൾക്ക് പഠനം തുടരുന്നതിനും അർഹരായ കലാകാരന്മാർക്ക് സാമ്പത്തിക സഹായം നൽകുന്നതിനും സ്കോളർഷിപ്പ് നൽകണം. എന്നത് ആയിരുന്നു വിൽപ്പത്രം. എന്നാൽ ഈ വിഷയത്തിൽ ആണ് കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ഇപ്പോൾ സഹോദരന് എതിരെ ഉഷ വീണ്ടും ഉന്നയിക്കുന്നത്.

മുമ്പ് ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെ ചില വിമർശനങ്ങൾ വന്നിരുന്നു അതിനെ കുറിച്ച് എന്ത് പറയുന്നു എന്നുള്ള ചോദ്യത്തിന് ഉഷ മോഹൻദാസ് നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു..

ആർ സിസിയിലെ ബഹുമാന്യനായ ഡോക്ടർ കൃഷ്ണൻ നായർ സാറിന്റെ ജീവ ചരിത്രത്തിൽ നിന്നും താൻ അറിഞ്ഞത് ആ സ്ത്രീക്ക് അവസാന കാലഘട്ടത്തിൽ വേദന കൊണ്ട് പുളയുമ്പോൾ മരുന്ന് കൊടുക്കാൻ പോലും സമ്മതിച്ചില്ല എന്നാണ്. അതിനെ സംബന്ധിച്ച ഒരു കേസ് ഇപ്പോൾ ലോകായുക്തയിൽ ഉണ്ട്. ബ്രദറിന് വേണ്ടി ഉള്ളത് ഒന്നും കൊടുത്തില്ല. ഉഷ മോഹൻദാസ് പറയുന്നു.