ഇങ്ങനെയും ഫോട്ടോഷൂട്ട് നടത്താം; വിവാഹ ഫോട്ടോഷൂട്ട് സങ്കൽപ്പങ്ങളെ മാറ്റിയെഴുതിയ ഫോട്ടോസ്..!!

3,093

വിവാഹം എന്നത് ഒരു ട്രെഡീഷന്റെ ഭാഗം ആയിരുന്നു എങ്കിൽ ഇന്ന് അത് ഒരു ആഡംബരം കൂടി ആണ്.

വധുവിനെയും വരനെയും കണ്ടെത്തുന്നത് അവരെ യഥാ സമയം വിവാഹം കഴിപ്പിക്കുന്നതും സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചു ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതും മാത്രമല്ല ഇന്നത്തെ കാലത്തിൽ വിവാഹങ്ങൾ.

വിവാഹ വിളംബരത്തിനായി കാർഡുകൾ അടിച്ചു വിതരണം ചെയ്യുന്ന കാലത്തിൽ നിന്നും മാറി , ഫോട്ടോഷൂട്ടുകളും പ്രീ വെഡിങ് വീഡിയോ വരെ എത്തി കാര്യങ്ങൾ.

എന്നാൽ കാലം മാറിയത് അനുസരിച്ച് വിവാഹ ഫോട്ടോഷൂട്ടുകൾ വഴി വരുമാനം കണ്ടെത്തുന്ന ഒരു വിഭാഗം ഉണ്ടെങ്കിൽ കൂടിയും അതിനു മുകളിൽ തങ്ങളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ട്രെൻഡ് ആക്കാൻ ശ്രമം നടത്തുന്ന ഒരു വിഭാഗം കൂടി ഉണ്ട്.

അതുകൊണ്ടു തന്നെ ചെയ്യുന്ന ഓരോ ഫോട്ടോഷൂട്ടുകൾ ട്രെൻഡ് ആക്കാൻ ഉള്ള വഴികളും ഓരോന്നിലും ഉണ്ടാവും. അത്തരത്തിൽ കേരള ഫോട്ടോഗ്രാഫി ഗാലറി എന്ന ഇസ്റ്റാഗ്രാം പേജ് വഴി വന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്.

ഒരു സേവ് ദ ഡേറ്റ് പ്രീ വെഡിങ് ഫോട്ടോഷൂട്ടിന്റെ ഭാഗമായുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മറ്റുള്ളവയിൽ നിന്നും ഫോട്ടോഷൂട്ടിന്റെ പ്രമേയം ആണ് സമൂഹത്തിനിടയിൽ ശ്രദ്ധയാർജിക്കാൻ ഈ ഫോട്ടോഷൂട്ടിന് കഴിഞ്ഞത്. ഇത്തരത്തിലും ഫോട്ടോഷോട്ടുകൾ മാറിക്കഴിഞ്ഞോ എന്നാണ് പോസ്റ്റിന് കമന്റ് ആയി എത്തുന്നവർ ചോദിക്കുന്നത്.

You might also like