ധനുഷും ഐശ്വര്യയും വേർപിരിയില്ല; അനുരഞ്ജന ചർച്ചകൾ നടത്തി ഇരുകുടുംബവും; പിണക്കങ്ങൾ മറന്ന് ഒന്നിപ്പിക്കാൻ രജനികാന്തും..!!

117

ധനുഷ് അഭിനയ ലോകത്തിൽ കൊടുമുടികൾ കീഴടക്കുന്നതിന് ഒപ്പം തന്നെ തമിഴ് സിനിമകൾ മാത്രമല്ല കഴിഞ്ഞ രണ്ടു വർഷങ്ങൾ ആയി ഹിന്ദി സിനിമയിലും അഭിനയിച്ചു വരുകയാണ്.

സ്വകാര്യ ജീവിതത്തെക്കാൾ കൂടുതൽ സിനിമക്ക് പ്രാധാന്യം നൽകിയതോടെ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഐശ്വര്യ ധനുഷ് താമസിക്കുന്നത് അച്ഛൻ രജനികാന്തിനൊപ്പം പോയിസ് ഗാർഡനിലെ വീട്ടിൽ ആണ്.

എന്നാൽ കഴിഞ്ഞ ദിവസം ആണ് അഗ്നി പർവതം പൊട്ടിയതുപോലെ വിവാഹ മോചനത്തിലേക്ക് എന്നുള്ളത് ധനുഷ് ഔദ്യോഗികമായി ട്വിറ്റെർ വഴി അറിയിച്ചത്. എന്നാൽ ഈ വാർത്ത പൂർണ്ണമായും വിശ്വസിക്കേണ്ട എന്നാണ് ഇപ്പോൾ ധനുഷിന്റെ അച്ഛൻ പറയുന്നത്.

കസ്തൂരി രാജയാണ് ഡൈയിലി ദന്തി വഴി മകന്റെ തീരുമാനം വാസ്തവമല്ല എന്നുള്ള പ്രസ്താവന നൽകിയത്. വിവാഹ മോചനം എന്ന് ധനുഷ് പറഞ്ഞു എങ്കിൽ കൂടിയും ഐശ്വര്യ തന്റെ ഇൻസ്റ്റാഗ്രാം പേരിനൊപ്പം ഇപ്പോഴും ഐശ്വര്യ ആർ ധനുഷ് എന്ന് തന്നെ ആണ് വെച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ… വിവാഹമോചനം വാസ്തവമല്ല. തമ്മിലുള്ള അഭിപ്രായഭിന്നതയാണ് ഇത്തരത്തിലൊരു തീരുമാനം എടുപ്പിച്ചത്. ഇരുവരേയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ രജനികന്തിന്റേയും മറ്റുള്ളവരുടേയും ഭാഗത്ത് നിന്ന് നടക്കുകയാണ്.

ധനുഷുമായും ഐശ്വര്യയുമായി അദ്ദേഹം സംസാരിച്ചിരുന്നു. കൂടാതെ മക്കളായ യാത്രയുടേയും ലിംഗയുടേയും ഭാഗത്ത് നിന്നും സംസാരിച്ചെന്നും ധനുഷിന്റെ പിതാവ് പറയുന്നു. ഇരുവരും ഇപ്പോൾ ചെന്നൈയിൽ ഇല്ലെന്നും അദ്ദേഹം പറയുന്നു. എന്തായാലും വിവാഹ മോചനത്തിൽ വീണ്ടു വിചാരം ഉണ്ടാകും എന്നുള്ള രീതിയിൽ ആണ് ഇപ്പോൾ വരുന്ന വാർത്തകൾ.