ആദ്യ വിവാഹം ഗരുവായൂരിൽ; രണ്ടാം വിവാഹം രെജിസ്റ്റർ ഓഫിസിൽ; നടൻ ഹരീഷ് ഉത്തമൻ വീണ്ടും വിവാഹം കഴിച്ചു..!!

404

തെന്നിന്ത്യൻ സിനിമകളിൽ വില്ലൻ വേഷങ്ങൾ ചെയ്യുന്ന നടൻ ഹരീഷ് ഉത്തമൻ വീണ്ടും വിവാഹം കഴിച്ചു. നടി ചിന്നു കുരുവിളയെ ആണ് വിവാഹം കഴിച്ചത്. മാവേലിക്കര സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് വിവാഹം നടന്നത്. മലയാളം തമിഴ് തെലുങ്ക് ചിത്രങ്ങളിൽ സജീവമായി വില്ലൻ വേഷങ്ങൾ ചെയ്യുന്ന നടൻ ആണ് ഹരീഷ് ഉത്തമൻ.

ദിലീപ് നായകനായി എത്തിയ കോടതി സമക്ഷം ബാലൻ വക്കീൽ , ടോവിനോ തോമസ് ചിത്രം മയനാദി തുടങ്ങി നിരവധി ചിത്രങ്ങളിൽ തരാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹരീഷ് ഉത്തമൻ ശ്രദ്ധ നേടിയിട്ടുണ്ട്.

മമ്മുട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പർവമാണ് ഹരീഷ് ഉത്തമന്റെ റിലീസ് ചെയ്യാനിരിക്കുന്ന മലയാളചിത്രം.

ഫഹദ് ഫാസിൽ ചിത്രമായ നത്തോലി ചെറിയ മീനല്ല എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ താരമാണ് ചിന്നു കുരുവിള. മമ്മുട്ടി ചിത്രം കസബ ടോവിനോ തോമസിന്റെ ലുക്കാ ചുപ്പി തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

ഹരീഷ് ഉത്തമന്റെ രണ്ടാം വിവാഹമാണിത്. 2018 ൽ മുംബൈ സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് അമൃത കല്യാൺപൂറിനെ താരം വിവാഹം ചെയ്തിരുന്നു. നീണ്ട വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

എന്നാൽ അധികനാൾ ഈ വിവാഹബന്ധം മുന്നോട്ട് കൊണ്ടുപോകാനാവാതെ ഇരുവരും വേർപിരിയുകയായിരുന്നു. ഗുരുവായൂരിൽ വെച്ചായിരുന്നു ഹരീഷ് ഉത്തമനും അമൃതയും തമ്മിൽ വിവാഹിതരായത്.

You might also like