പ്രണയം, സൗഹൃദം, ബന്ധങ്ങൾ; ഗംഭീര പെർഫോമൻസുമായി പ്രണവ് മോഹൻലാൽ..!!

260

മലയാളികൾ കാണാൻ കാത്തിരുന്ന പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം തീയറ്ററുകളിൽ എത്തി. കേരളത്തിൽ 450 മുകളിൽ സ്‌ക്രീനുകളിൽ വമ്പൻ റിലീസ് തന്നെ ആണ് ചിത്രത്തിന് ലഭിച്ചത്. ഏറെ വർഷങ്ങൾക്ക് ശേഷം മേരി ലാൻഡ് സിനിമാസ് ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസൻ ആണ്.

ഒരു വലിയ ഇടവേളക്ക് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ , ദർശന , കല്യാണി പ്രിയദർശൻ , അജു വര്ഗീസ് എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഈ ചിത്രത്തിനായി ഉള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.

പതിനഞ്ചോളം പാട്ടുകൾ ആണ് ചിത്രത്തിൽ ഉള്ളത്. ഗാനങ്ങളും ട്രൈലെർ ഉം അടക്കം വമ്പൻ സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ അതിഗംഭീര പെർഫോമൻസ് ആണ് പ്രണവ് മോഹൻലാൽ കാഴ്ച വെക്കുന്നത്. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന മൂന്നാം ചിത്രം കൂടി ആണ് ഹൃദയം.

കോളേജ് ക്യാമ്പസും പ്രണയവും സൗഹൃദവും എല്ലാം പറയുന്നുണ്ട് എങ്കിൽ കൂടിയും ഹൃദയത്തിൽ വല്ലാത്തൊരു നൊമ്പരം നൽകുന്ന സീനുകൾ കോർത്തിണക്കി ആണ് ഹൃദയം വിനീത് ശ്രീനിവാസൻ ഒരുക്കി ഇരിക്കുന്നത്.

ദര്ശനവും പ്രണവ് മോഹൻലാലും തമ്മിൽ ഉള്ള പ്രണയവും അതിനൊപ്പം തന്നെ സൗഹൃദങ്ങളും എല്ലാം കൂട്ടിയിണക്കി ആണ് ഹൃദയം ഒരുക്കിയിരുക്കുന്നത്. ആദ്യ പകുതിയിൽ ക്യാമ്പസ് കോളേജ് നിമിഷങ്ങൾ കാണിക്കുമ്പോൾ രണ്ടാം പകുതിയിൽ ആയിരിക്കും കൂടുതൽ മുന്നേറ്റം എന്ന് തന്നെ കാണാൻ കാത്തിരിക്കാം.

You might also like