ഹൃദയം ഹൃദയങ്ങൾ കീഴടക്കും; ഗംഭീര പെർഫോമൻസ് കാഴ്ചവെച്ച് പ്രണവ് മോഹൻലാൽ; വിനീത് ശ്രീനിവാസൻ വീണ്ടും പ്രതീക്ഷ കാത്തു..!!

219

മലയാളികൾ കാണാൻ കാത്തിരുന്ന പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം തീയറ്ററുകളിൽ എത്തി. കേരളത്തിൽ 450 മുകളിൽ സ്‌ക്രീനുകളിൽ വമ്പൻ റിലീസ് തന്നെ ആണ് ചിത്രത്തിന് ലഭിച്ചത്. ഏറെ വർഷങ്ങൾക്ക് ശേഷം മേരി ലാൻഡ് സിനിമാസ് ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസൻ ആണ്.

ഒരു വലിയ ഇടവേളക്ക് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ , ദർശന , കല്യാണി പ്രിയദർശൻ , അജു വര്ഗീസ് എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഈ ചിത്രത്തിനായി ഉള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.

കേരളത്തിൽ നിന്നും ചെന്നൈ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കാൻ പോകുന്ന ഒരുപറ്റം മലയാളികളുടെ കഥയിൽ കൂടി ആണ് ഹൃദയം തുടങ്ങുന്നത്. കോളേജ് ലൈഫും റാഗിങ്ങും തുടർന്ന് ഉള്ള പ്രണയവും ഒക്കെ ആയി രസകരമായി തന്നെ ആണ് ആദ്യ പകുതി കാണിക്കുന്നത്.

ആദ്യ പകുതിയിൽ പ്രണവിനൊപ്പം ഗംഭീരമായ സ്ക്രീൻ സ്‌പേസ് ലഭിക്കുന്നത് കാമുകിയുടെ വേഷത്തിൽ എത്തുന്ന ദർശനക്ക് ആണ്. കൂടാതെ അശ്വത് ലാൽ ആന്റണി എന്ന വേഷത്തിൽ മികവുറ്റ പെർഫോമൻസ് ആണ് കാണിക്കുന്നത്. ചിരി പടർത്തുന്ന ഒട്ടേറെ രംഗങ്ങൾ അശ്വതിൽ നിന്നും ഉണ്ട്.

ഹിഷാം അബ്ദുൽ വഹാബ് ഒരുക്കിയിരിക്കുന്ന ഗാനങ്ങൾ കൃത്യമായി അളവിൽ കൃത്യമായി ഭാഗങ്ങളിൽ തന്നെ ചേർക്കാൻ വിനീത് ശ്രീനിവാസൻ അണ്ണാ സംവിധായകന് കഴിഞ്ഞു എന്നുള്ളത് തന്നെ വിജയം.

ആദ്യ പകുതിയിൽ കോളേജ് ലൈഫ് ആണ് കാണിക്കുന്നത് എങ്കിൽ രണ്ടാം പകുതിയിൽ ജോലിയിൽ നിന്നും വിരസമാകുന്ന പ്രണവ് അവതരിക്കുന്ന അരുൺ എന്ന കഥാപാത്രം ഇഷ്ട മേഖല തിരഞ്ഞെടുക്കുന്നത് തന്നെയാണ്. രണ്ടാം പകുതിയിൽ ആണ് കല്യാണി പ്രിയദർശൻ എത്തുന്നത്.

പ്രണവ് മോഹൻലാലും കല്യാണിയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ മനോഹരമായി കാണിക്കാൻ കഴിയുമ്പോൾ പ്രണവ് എന്ന താരത്തിന്റെ മികവാർന്ന പ്രകടനം തന്നെയാണ് ചിത്രത്തിൽ ഏവർക്കും ആകർഷണം ആയി തോന്നുന്നതും. അത് തന്നെ ആണ് ഇനി എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു സിനിമ ആക്കി ഹൃദയത്തിന്റെ മാറ്റാൻ കഴിയുന്നതും.