വേഗം സുഖം പ്രാപിക്കട്ടെ മമ്മൂക്ക; അയിന് ഞങ്ങൾ തുണിയഴിച്ച് ചാടണോ; മമ്മൂട്ടിക്കും കീർത്തിക്കും ഇങ്ങനെയാണ്; റിമ കല്ലിങ്കൽ പറയുന്നു..!!

185

ലോകം നേരിടുന്ന ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ. കഴിഞ്ഞ രണ്ടു വർഷമായി ലോക വ്യാപകമായി നിരവധി വകഭേദങ്ങളിൽ കൂടി കൊറോണ വ്യാപിച്ചുകൊണ്ടു ഇരിക്കുകയാണ്.

വാക്സിനും അതുപോലെ സാമൂഹിക അകലവും മാസ്കും എല്ലാം ആണ് കോറോണയിൽ നിന്നും അകലം പാലിക്കാൻ ജനങ്ങൾക്ക് കഴിയുന്നത്. എന്നാൽ ഇന്ത്യൻ സിനിമയിൽ പല താരങ്ങൾ ഇതിനോടകം തന്നെ മഹാമാരിക്ക് മുന്നിൽ ജീവൻ നൽകി കഴിഞ്ഞു. പലരും അതിജീവിച്ചു.

മലയാള സിനിമയിലെ മഹാനടൻ മമ്മൂട്ടിക്ക് കഴിഞ്ഞ വാരം ആണ് കൊറോണ പോസിറ്റീവ് ആയത്. അദ്ദേഹം തന്നെ ആണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. അതുപോലെ തന്നെ തെന്നിന്ത്യൻ താരം കീർത്തി സുരേഷിനും കൊറോണ പോസിറ്റീവ് ആയിരുന്നു.

എന്നാൽ സ്ത്രീക്കും പുരുഷനും കൊറോണ വരുമ്പോൾ ജനങ്ങളുടെ പ്രത്യേകിച്ച് മലയാളികളുടെ പ്രതികരണം രണ്ടു രീതിയിൽ ആണെന്ന് റിമ കല്ലിങ്കൽ പറയുന്നു. വിവാദ വിഷയങ്ങളിൽ കൃത്യമായ മറുപടി നൽകുകയും അതുപോലെ ഏത് വിഷയത്തിലും വിവാദവും വിമർശനവും നോക്കാതെ മറുപടി നൽകുകയും ചെയ്യുന്ന ആൾ ആണ് നടിയും നർത്തകിയും ഫെമിനിസ്റ്റുമായ റിമ കല്ലിങ്കൽ.

ഇപ്പോൾ കീർത്തിക്ക് കൊറോണ വന്നപ്പോൾ വേറെ ആർക്കും വരാത്തത് പോലെ , ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ രാജ്യം സ്തംഭിച്ചു നിൽക്കും , അയിന് ഞങ്ങൾ തുണി അഴിച്ചു ചാടണോ എന്നൊക്കെ ആയിരുന്നു കീർത്തി സുരേഷ് കൊറോണ പോസിറ്റീവ് എന്ന പോസ്റ്റിന് അടിയിൽ വന്ന കമെന്റുകൾ.

എന്നാൽ ഗെറ്റ് വെൽ സൂൺ എന്നായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റിൽ വന്ന കമെന്റുകൾ എല്ലാം. എന്നാൽ ഇതാണ് കേരളത്തിൽ സ്ത്രീകളുടെ അവസ്ഥ എന്നായിരുന്നു റിമ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് വഴി പറഞ്ഞത്.

You might also like