ജിഷ്ണു നല്ല മനുഷ്യൻ; സിദ്ധാർഥ് ചുമ്മാ ചൊറിയും; ശരിക്കും ആ വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി; നമ്മൾ ചിത്രത്തിലെ നായികാ രേണുക പറയുന്നു..!!

170

2002 ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് രേണുക മെനോൻ. ഈ ചിത്രത്തിൽ നായകന്മാരായി എത്തിയ സിദ്ധാർഥും ജിഷ്ണുവും ആയിരുന്നു.

അതുപോലെ മറ്റൊരു പ്രധാന വേഷം ചെയ്തത് ഭാവന ആയിരുന്നു. ഭാവനയുടെയും ആദ്യ ചിത്രം ആയിരുന്നു നമ്മൾ. ചിത്രത്തിൽ മലയാള സിനിമക്ക് നാല് അഭിനേതാക്കളെ പുതുതായി സംവിധായകൻ കമൽ നൽകിയത്.

സിദ്ധാർഥ് , ജിഷ്ണു എന്നിവരുമായി ഉള്ള സൗഹൃദത്തെ കുറിച്ച് കരയുകയാണ് രേണുക..

തന്റെ ആദ്യ ചിത്രം നമ്മൾ ഷൂട്ടിംഗ് നടക്കുമ്പോൾ താനും സിദ്ധാർഥും തമ്മിൽ എന്നും വഴക്കായിരുന്നു. എന്തെങ്കിലും ഒക്കെ പറഞ്ഞു തന്നെ ദേഷ്യം പിടിപ്പിക്കുന്നതാണ് സിദ്ധാർത്ഥിന്റെ പ്രധാന ജോലി. സിദ്ധു ഭയങ്കര രസികനാണ്.

എന്തെങ്കിലും ഒക്കെ കളിയാക്കി കൊണ്ടാണ് ഇപ്പോഴും സംസാരിക്കുന്നത്. നമ്മളെ ചൊറിഞ്ഞുകൊണ്ട് ഇരിക്കുക എന്നൊക്കെ പറയില്ലേ.. എന്റെ സഹോദരനും ഇങ്ങനെ ഇങ്ങനെയാണ്. സിദ്ധു പറയുന്നതിൽ കോമഡി ഉണ്ടെങ്കിൽ കൂടിയും കേൾക്കുമ്പോൾ നമുക്ക് ദേഷ്യം വരും. നമ്മൾ സിനിമ കഴിഞ്ഞു ദുബായിയിൽ ഒരു ഷോക്ക് പോയപ്പോൾ ഞാൻ വീണ്ടും സിദ്ധുവിനെ കാണുന്നത്.

ഷോ കഴിഞ്ഞു എന്നെ ഹഗ് ചെയ്തു കൊണ്ട് പറഞ്ഞു നീ ഒരു അഹങ്കാരി ആണെന്ന് ആയിരുന്നു എല്ലാവരും കരുതിയത്. എന്നാൽ നീ പാവം ആണ്. അന്ന് ബായ് പറഞ്ഞു പിരിഞ്ഞതാണ്. ജിഷ്ണുവിനെ കുറിച്ച് പറയുക ആണെങ്കിൽ നല്ലൊരു മനുഷ്യൻ ആണ്.

എപ്പോഴും പക്വതയുടെ സംസാരിക്കുന്ന ആൾ കൂടി ആണ്. അദ്ദേഹത്തിന്റെ മരണ വാർത്ത ഒരു ഷോക്ക് ആയിരുന്നു. ജിഷ്ണുവിന്റെ അച്ഛൻ രാഘവൻ അങ്കിളിന്റെ കാര്യം ഓർക്കുമ്പോൾ ഇന്നും ഒരു നൊമ്പരം ആണ് – രേണുക പറയുന്നു.