ഭാര്യയുടെ സെൽഫി ഭ്രാന്ത് വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് കോടതിയിൽ; പക്ഷെ ഭാര്യ പറയുന്നത് ഇങ്ങനെ..!!

24

കഴിഞ്ഞ വർഷം ഭാര്യയുടെ അമിതമായ മൊബൈൽ ഉപയോഗം മൂലം ഭർത്താവ് കൊന്നത് വലിയ വാർത്ത ആയിരുന്നു. ഇപ്പോൾ സ്മാർട്ട് ഫോണുകളുടെ കാലമാണ്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ഭർത്താവ് മുഴുവൻ സമയവും ഫോണിൽ നോക്കി ഇരിക്കുന്നു എന്ന പരാതിയിൽ പെട്രോൾ ശരീരത്തിൽ ഒഴിച്ചതും അബദ്ധത്തിൽ തീ പടർന്ന് മരിച്ചതും എല്ലാം.

എന്നാൽ സ്മാർട്ട് ഫോൺ കാരണം ഒരു കടുംബം കൂടി കോടതിയിൽ എത്തിയിരിക്കുകയാണ്. ഭാര്യ മുഴുവൻ സമയവും ഫോണിൽ ആണെന്നും, എപ്പോഴും സെൽഫി എടുക്കും എന്നും രാവിലെ എഴുന്നേറ്റാൽ മുതൽ ഫോണിൽ കളിയാണ് എന്നുമാണ് ഭർത്താവ് കോടതിയിൽ പറയുന്നത്. തനിക്ക് ഇങ്ങനെ ഒരു ഭാര്യയെ വേണ്ട എന്നും വിവാഹ മോചനം വേണം എന്നുമാണ് ഭർത്താവിന്റെ ആവശ്യം.

എന്നാൽ ഭർത്താവിന്റെ ഈ ആരോപണങ്ങൾക്ക് ഭാര്യ നല്കിയ മറുപടി, തനിക്ക് സ്മാർട്ട് ഫോൺ ഇല്ല എന്നാണ്, കയ്യിൽ ഉള്ളത് സാധാരണ ഫോൺ ആണെന്നും അതിൽ നിന്നും അച്ഛനെയും അമ്മയെയും പോലും വിളിക്കാൻ അനുവദിക്കുന്നില്ല എന്നുമാണ് ഭാര്യ കോടതിയിൽ പറഞ്ഞത്.

രണ്ട് പേരോടും കൗണ്സിലിംഗ് ചെയ്യാൻ ആണ് കോടതി ആവശ്യപ്പെട്ടത്, അതുപോലെ വിവാഹം മോചനം കോടതി നൽകിയതും ഇല്ല, മധ്യപ്രദേശിൽ ആണ് സംഭവം.