ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തി; സർക്കാർ സുപ്രീംകോടതിയിൽ റിപോർട്ട് നൽകി..!!

63

ശബരിമലയിൽ യുവതി പ്രവേശന വിധി വന്നതിന് ശേഷം ഈ മണ്ഡല കാലത്ത് 51 യുവതികൾ ദർശനം നടത്തി എന്ന് സർക്കാർ സുപ്രീംകോടതിയിൽ റിപോർട്ട് നൽകി.

ആന്ധ്രാ, തമിഴ്‌നാട്, തെലുങ്കാന, ഗോവ സ്വദേശികൾ ആണ് ദർശനം നടത്തിയവരിൽ കൂടുതലും, ദർശനം നടത്തിയ യുവതികളുടെ ആധാർ കാർഡും മേൽവിലാസവും കോടതിയിൽ സർക്കാർ സമർപ്പിച്ചിട്ടുണ്ട്.

വെർച്വൽ ക്യൂവിലൂടെ മാത്രമുള്ള ലിസ്റ്റാണ് ഇതെന്ന് പറയുന്ന സർക്കാർ, അല്ലാതെയും നിരവധി സ്ത്രീകൾ കയറിയിട്ടുണ്ട് എന്നും, എന്നാൽ സർക്കാർ നൽകിയ റിപ്പോർട്ടിൽ മലയാളികൾ ഇല്ല എന്നുള്ളതും പ്രസക്തമാണ്.

You might also like