രാജൻ പി ദേവിന്റെ മരുമകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ; ഉണ്ണി രാജൻ പി ദേവിനെതിരെ ആരോപണങ്ങൾ..!!

244

നടൻ രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. ഗാർഹീക പീഡനമാണ് പ്രിയങ്കയുടെ മരണത്തിന് പിന്നിലെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. ബുധനാഴ്ച ഉച്ചയോടെ ആണ് തിരുവനന്തപുരം വെമ്പായത്തെ വീട്ടിൽ പ്രിയങ്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മരിക്കുന്നതിന്റെ തലേ ദിവസം പ്രിയങ്ക ഭർത്താവ് ഉണ്ണിക്കെതിരെ വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയെ ഉണ്ണി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധു രേഷ്മ പറയുന്നു. തുടക്കത്തിൽ പ്രിയങ്ക ഒന്നും തന്നെ വീട്ടിൽ പറയാറില്ലായിരുന്നുവെന്നും പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പോലീസിൽ പരാതി നൽകിയതെന്നും രേഷ്മ പറഞ്ഞു. പ്രണയ വിവാഹം ആയിരുന്നു ഇരുവരുടെയും.

തുടക്കത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഇരുന്നു എങ്കിൽ കൂടിയും പിന്നീട് ഉണ്ണി ആഭരണങ്ങൾ മുഴുവൻ വിറ്റുതുലച്ചു എന്നാണ് സഹോദരിയുടെ ആരോപണം. ചേച്ചി മർദിച്ചതിന്റെ പാടുകൾ ദേഹത്തുണ്ട്. കേസുമായി മുന്നോട്ട് പോകാൻ ആയിരുന്നു തീരുമാനം ചേച്ചിയുടേത്. എന്നാൽ ഒരു ഫോൺ കാൾ വന്നതിന്റെ പിന്നാലെ ആയിരിന്നു ചേച്ചി മരിക്കുന്നത്. ഉണ്ണിക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന് തന്നെ ആണ് പ്രതീക്ഷ എന്നും കുടുംബം പറയുന്നു