തൊടുപുഴയിലെ ഏഴ് വയസുകാരന്റെ അമ്മയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ട്..!!

49

തൊഴുപുഴയിൽ അമ്മയുടെ കാമുകന്റെ മർദനം ഏറ്റു മരിച്ച ഏഴു വയസുകാരന്റെ അമ്മയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ട്.

യുവതിയുടെ കാമുകൻ അരുൺ ആനന്ദ്, ഇരു കുട്ടികളേയും മർദിക്കുന്നതിന് ഒപ്പം, യുവതിയെയും മർദിച്ചു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

രണ്ട് കുട്ടികളെയും ക്രൂരമായി മർദിക്കുന്നതിന് ഒപ്പം തന്നെയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നാണ് യുവതി കൗൺസിലിഗിൽ വ്യക്തമാക്കിയിരുന്നു.

കുട്ടിയെ സംഭവ ദിവസം പീഡിപ്പിക്കുന്ന സമയത്ത് യുവതിയുടെ മുഖത്തും അടിയേറ്റിരുന്നു, കൂടാതെ യുവതിയുടെ ദേഹമാസകലം മറുവേറ്റ പാടുകൾ ഉണ്ടെന്നാണ് യുവതിയുടെ അമ്മ പൊലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ വിശദമായ വൈദ്യ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്.

കോട്ടയം മെഡിക്കൽ കോളേജിൽ ആണ് യുവതിയെ വൈദ്യ പരിശോധനക്ക് വിധേയം ആക്കുന്നത്. വടികൊണ്ട് അടിച്ച പാടുകളും ചവിട്ടിയതിന്റെയും തൊഴിച്ചതിന്റെയും ചതവും യുവതിയുടെ ദേഹത്ത് ഉണ്ട് എന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ നേരത്തെ തെളിഞ്ഞിരുന്നു.

You might also like