രണ്ട് പേരെ ചവിട്ടി കൊന്ന സംഭവത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക്; പാപ്പന്മാർക്ക് എതിരെ കേസ്..!!

102

കഴിഞ്ഞ ദിവസം ഗുരുവായൂർ കോട്ടപ്പള്ളിയിൽ അനധികൃതമായി ഗൃഹപ്രവേശന ചടങ്ങിൽ ആനയെ എത്തിക്കുകയും തുടർന്ന് ആനയുടെ പുറകളിൽ പടക്കം പൊട്ടിക്കുകയും ചെയ്തതിനെ തുടർന്ന് വിരണ്ടോടിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആന രണ്ടുപേരെ ചവിട്ടി കൊല്ലുകയും ചെയ്തത്.

സംഭവത്തെ തുടർന്ന് ആനക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് വനം വകുപ്പ്. രണ്ടാഴ്ചതേക്ക് എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ ആനക്ക് അനുമതി ഇല്ല. ഇതുസംബന്ധിച്ച് ആനയുടെ ഉടമക്ക് സോഷ്യൽ ഫോറസ്ട്രി വിഭാഗം നോട്ടീസ് നൽകി.

കൂടാതെ ആനയുടെ പാപ്പാന്മാർക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. അഞ്ചു പാപ്പാന്മാർ ആണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉള്ളത്, അതിൽ ഗൃഹപ്രവേശന സമയത്ത് പാപ്പാന്മാർ ആയിരുന്ന വിജീഷ്, വിനോദ് എന്നിവർക്ക് എതിരെയാണ് കേസ്.

ആളുകൾ തിങ്ങി നിറഞ്ഞ ഇടുങ്ങിയ ഇടത്ത് ആന പ്രകോപനം ഉണ്ടായാൽ താടാൻ ഉള്ള മുൻകരുതൽ എടുക്കാതെ ഇരുന്നത് കൊണ്ടാണ് കേസ് എടുത്തിരിക്കുന്നത്.

രണ്ടാഴ്ച വിലക്ക് കഴിഞ്ഞു ആന വീണ്ടും എഴുന്നള്ളത്ത് നടത്തണം എങ്കിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന നടത്തിയ ശേഷം മാത്രമേ അനുമതി ലഭിക്കുകയുള്ളൂ.

You might also like