കോപ്പിയടി ചോദ്യം ചെയ്ത അധ്യാപകന്റെ കൈ തല്ലിയൊടിച്ചു; വിദ്യാർത്ഥി റിമാന്റിൽ..!!

42

കോപ്പിയടി ചോദ്യം ചെയ്ത അധ്യാപകന്റെ കൈ തല്ലി ഒടിച്ച വിദ്യാർത്ഥിയെ റിമാന്റ് ചെയ്തു. കാസർകോട് ചെമ്മനാട് ജമാ അത്ത ഹയർ സെക്കന്ററി പ്ലസ് റ്റു അധ്യാപകൻ ബോബി ജേർജിനെ ആണ് വിദ്യാർത്ഥി ആക്രമിച്ചത്.

കോപ്പിയടി ശ്രദ്ധയിൽ പെട്ട അധ്യാപകൻ വിദ്യാർത്ഥിയോട് മാറി ഇരിക്കാൻ ആവശ്യപ്പെടുക ആയിരുന്നു. തുടർന്നു ക്ഷുഭിതനായി വിദ്യാർത്ഥി ഡസ്കിന്റെ കാൽ ഊരി അധ്യാപകന്റെ കൈക്ക് അടിക്കുക ആയിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപകനെ കുട്ടിയുടെ അച്ഛൻ ഭീഷണി മുഴക്കിയതായും ആരോപണം ഉണ്ട്.

കൊമ്പനടുക്കം ആലിച്ചേരി വീട്ടിൽ മുഹമ്മദ് മിർസയെ ആണ് കോടതി 23വരെ റിമാന്റ് ചെയ്തത്. അധ്യാപകനെ ഭീഷണിപ്പെടുത്തിയ പിതാവ് ലത്തീഫിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ഹയർ സെക്കൻഡറി ഫിസിക്സ് പരീക്ഷക്കിടെ ആണ് സംഭവം, മർക്കഷ്ണത്തിന് അടിച്ചതിന് പുറമെ, കരണത്ത് അടിക്കുകയും ചെയ്തു.