പ്രണയിച്ച് ലൈംഗീകമായി പീഡിപ്പിച്ചു, വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ നഗ്നചിത്രങ്ങൾ പ്രദർശിപ്പിക്കും എന്ന് ഭീഷണി; സംഭവം തലയോലപ്പറമ്പിൽ..!!

26

വിവാഹത്തിന് മുമ്പ് വിവാഹം കഴിക്കാം എന്നുള്ള വാഗ്ദാനങ്ങൾ നൽകിയുള്ള പീഡനങ്ങൾ തുടർക്കഥ ആകുന്നു. വൈക്കം തലയോലപ്പറമ്പിൽ ആണ് ഇരുപത്തിമൂന്ന് വയസുള്ള യുവാവും 25 വയസുള്ള യുവതിയും തമ്മിൽ പ്രണയത്തിൽ ആകുന്നത്.

മൂന്ന് മാസത്തെ പ്രണയത്തിൽ തന്നെ ഇരുവരും തമ്മിൽ നിരവധി തവണ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും വിവാഹ വാഗ്ദാനം നൽകിയ യുവാവ് വിവാഹത്തിൽ നിന്നും പിന്മാറുകയും ആയിരുന്നു.

ബ്രഹ്മമംഗലം സ്വദേശിനിയുടെ പരാതിയിൽ അയൽവാസിയായ യുവാവിന് എതിരെയാണ് പോലിസിൽ പരാതി നൽകിയിരിക്കുന്നത്. കാറിൽ നിരവധി ഇടങ്ങളിൽ കൊണ്ടുപോയി ആണ് പീഡനം നടത്തി ഇരിക്കുന്നത് എന്നാണ് യുവതി പരാതിയിൽ പറയുന്നത്.

ചേർത്തലയിൽ ഒരു ക്ഷേത്രത്തിൽ പോയി മാലയിട്ട് വിവാഹം നടത്തിയ ശേഷം ആയിരുന്നു പീഡനം, തുടർന്ന് വിവാഹം കഴിക്കാൻ യുവതി ആവശ്യപ്പെട്ടപ്പോൾ ആണ് യുവാവ് പിന്മാറിയത്, വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടാൽ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കും എന്നുള്ള ഭീഷണിയും യുവാവ് നടത്തി എന്ന് യുവതി പരാതിയിൽ പറയുന്നു.

തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ അന്വേഷണം ആരംഭിച്ചു, പ്രതിയെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്‌തട്ടില്ല.