ലൂസിഫറിലെ മാസ്സ് സീനുകളും ഡൈലോഗുമായി പുത്തൻ ഗാനമെത്തി; വീഡിയോ കാണാം..!!

41

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധായകനായ ചിത്രം ലൂസിഫറിന്റെ പുതിയ ഗാനമെത്തി. ആരാധകർ ആവേശത്തോടെ വരവേറ്റ ചിത്രം 8 ദിവസങ്ങൾ കൊണ്ടാണ് 100 കോടി ക്ലബ്ബിൽ കയറിയത്.

ലൂസിഫർ എന്ന ചിത്രം, അതിന്റെ ഓരോ ഭാഗങ്ങളും കൃത്യമായ പ്ലാനിംഗിലൂടെയാണ് പൃഥ്വിരാജ് ഒരുക്കിയിരിക്കുന്നത്. പഴുതുകൾ ഇല്ലാത്ത കൃത്യത തന്നെയാണ് വിമർശകർക്ക് ഒരു അവസരം പോലും നൽകാതെ ചിത്രമിറക്കാൻ കഴിഞ്ഞതിന്റെ ഏറ്റവും പ്രധാന ഘടകം.

ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ദീപക് ദേവ് ആണ്. ചിത്രത്തിലെ ആദ്യ ഫൈറ്റ് സീൻ അടക്കം ഗാനത്തിന്റെ അകമ്പടിയോടെയാണ് എത്തിയിരിക്കുന്നത് ചിത്രത്തിന്റെ ഹൈ ലൈറ്റിൽ ഒന്നാണ്.

ചിത്രത്തിന്റെ എൻഡ് ടൈറ്റിലിൽ ഉള്ള ഗാനത്തിന് ഏറെ പ്രാധാന്യം ഉള്ളതാണെന്ന് പൃഥ്വിരാജ് പറയുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപിയാണ് ആ ഗാനം രചിച്ചിരിക്കുന്നത്, ലൂസിഫർ ആന്തം എന്ന പേരിൽ ഉള്ള ഗാനം ആലപിച്ചിരിക്കുന്നത് ഉഷ ഉതുപ്പ് ആണ്.

ഗാനത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചുള്ള വീഡിയോ ആണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്, മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഉഷ ഉതുപ്പ് സിനിമയിൽ ഗാനം ആലപിക്കുന്നത്, അതോടൊപ്പം മലയാള സിനിമയിൽ ഒരു ഗാനം ആലപിക്കാൻ എത്തുന്നത് 8 വർഷങ്ങൾക്ക് ശേഷവും ആണ്.