നിലവിളി കേട്ട് ഓടിയെത്തുമ്പോൾ ഭർത്താവിനെ തുമ്പിക്കൈലെടുത്ത് ആന; രജനി ഭർത്താവിനെ രക്ഷപ്പെടുത്തിയത് സാഹസികമായി..!!

51

ജോലി തിരക്കുകളിൽ ആയിരുന്നു ഭാര്യ രജനി, പെട്ടന്നാണ് ഭർത്താവിന്റെ നിലവിളി രജനി കേൾക്കുന്നത്. ഓടി എത്തുമ്പോൾ കണ്ട കാഴ്ചയിൽ ഒരു നിമിഷം രജനി നടുങ്ങി നിന്നുപോയി. വിരണ്ട ആന, ഭർത്താവ് സുരേഷ് ബാബുവിനെ വരിഞ്ഞു തുമ്പി കൈയിൽ പിടിച്ച് നിൽക്കുകയാണ്. തുടർന്ന് അജാനു ബാഹുവായി നിൽക്കുന്ന ആനക്ക് മുന്നിലേക്ക് വലിയൊരു വടിയുമായി രജനി ഓടി എത്തി.

നിരന്തരം ആനയുടെ കാലുകളിലേക്ക് വടി കൊണ്ട് അടിച്ചുകൊണ്ടേ ഇരുന്നു, വേദന സഹിക്കാതെ ആണ് സുരേഷിന് താഴെ ഇട്ട് പിൻവാങ്ങി, അതേ സമയം തന്നെ ഭർത്താവിനെ വലിച്ചിഴച്ചു മാറ്റി.

പനയഞ്ചേരി അമ്പലത്തിൽ ഉത്സവത്തിന് എത്തിയത് ആയിരുന്നു ആന, ദേവസ്വം ബോർഡിന്റെ ആനയെ സുരേഷിന്റെ പറമ്പിൽ തളച്ച ശേഷം പാപ്പൻ പുറത്തേക്ക് പോയപ്പോൾ ആണ് ആനക്ക് സുരേഷ് വെള്ളവുമായി എത്തിയത്, എന്നാൽ പരിചിതമല്ലാത്ത മുഖം കണ്ട ആന, സുരേഷ് ബാബുവിനെ ചുറ്റി വരിയുകയായിരുന്നു. നിലവീണ സുരേഷ് ബാബുവിന്റെ തൊടഎല്ലു തകർന്ന് എങ്കിലും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ആണ് രജനിയും സുരേഷ് ബാബുവും.