അമ്മയുടെയും പെങ്ങളുടെയും വരെ നഗ്ന ചിത്രങ്ങൾ; സ്ത്രീകളുടെ പരാതിയിൽ 5 യുവാക്കൾ അറസ്റ്റിൽ..!!

222

സ്മാർട്ട് ഫോൺ ഇന്നത്തെ തലമുറയുടെ അഭിവാജ്യ ഘടകമായി മാറുമ്പോഴും യുവാക്കളുടെ മൊബൈൽ ഫോൺ ഉപയോഗങ്ങൾ കൊണ്ട് നശിക്കുന്ന കുടുംബങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുകയാണ്.

വാട്ട്സ്ആപ്പ് വഴിയും മറ്റു സാമൂഹിക മാധ്യമങ്ങൾ വഴിയും അമ്മയുടെയും സഹോദരിമാരുടെയും അടക്കം മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ ആണ് പ്രചരിപ്പിക്കുന്ന യുവാക്കളെ ആണ് പോലീസ് അറസ്റ്റു ചെയ്‌തത്‌.

21 സ്ത്രീകൾ നൽകിയ പരാതിയിൽ ആണ് പോലീസ് ഊർജിതമായ അന്വേഷണവും തുടർന്നുള്ള അറസ്റ്റും ഉണ്ടായത്. ഇവരുടെ ഫോൺ പോലീസ് പിടിച്ചെടുക്കുകയും കൂടാതെ, ഈ ഫോണുകൾ എല്ലാം തന്നെ സൈബർ സെല്ലിന് പോലീസ് കൈമാറി കഴിഞ്ഞു.

സംഘം ചേർന്നാണ് ഇവർ സ്ത്രീകളുടെയും സഹോദരങ്ങളുടെയും അടക്കം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ഈ സംഘത്തിലെ ഒരാളുടെ അമ്മയുടെ ചിത്രം മോർഫ് ചെയ്ത് ഷെയർ ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കൂടുതൽ പരിശോധനക്ക് ആയി സൈബർ സെല്ലിൽ നിന്നും തിരുവനന്തപുരം സൈന്റഫിക്ക് ലാബിലേക്ക് അയച്ചു എന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.