മോഹൻലാൽ ആരാധകരുടെ ആ സംശയങ്ങൾക്ക് മറുപടി പൃഥ്വിരാജ് നൽകുമോ; വമ്പൻ കാത്തിരിപ്പ്..!!

38

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മുരളി ഗോപി കഥയും തിരക്കഥയും എഴുതി മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ലൂസിഫർ.

മോഹൻലാലിന് ഒപ്പം, മഞ്ജു വാര്യർ, വിവേക് ഒബ്രോയി, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇരുപത് ദിവസങ്ങൾ പിന്നിടുമ്പോഴും ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

ചിത്രത്തിൽ കഥാപാത്രങ്ങൾ വെളിപ്പെടുത്തിയുള്ള അവസാന പോസ്റ്ററും ഇന്ന് എത്തി. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന് ഒപ്പം, ഏബ്രഹാം ഖുറേഷി എന്ന കഥാപാത്രം കൂടി അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് ഇന്ന് എത്തിയത്.

ചിത്രത്തിൽ പോസ്റ്ററിൽ കൂടി, രണ്ടാം ഭാഗത്തിന് ഉള്ള സൂചനകൾ നൽകി എന്നാണ് ആരാധകർ പറയുന്നത്. ഒരു തുടക്കാരനായ സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് സുകുമാരൻ എന്ന സംവിധായകന്റെ കഷ്ടപ്പാടുകൾക്ക് ഫലം കണ്ടു എന്ന് തന്നെയാണ് ചിത്രത്തിന്റെ വിജയം അടിവരയിടുന്നത്.

പഴുത്തുകൾ ഇല്ലാതെ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ട് ഭാഗങ്ങളും എഴുതി തീർത്താണ് ചിത്രന്റെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുക എന്നാണ് ആരാധകർ കണക്ക് കൂട്ടുന്നത്. കെ ജി എഫ്, ബാഹുബലി ഒക്കെ പോലെ. ചിത്രത്തിന്റെ രണ്ടാം ഭാഗം പറഞ്ഞ ലൂസിഫർ, 26 വർഷം നാട്ടിൽ നിന്നും വിട്ട് നിന്ന സ്റ്റീഫൻ നേടുമ്പള്ളിയുടെ ജീവിതകഥ പറയാതെ ആണ് പറഞ്ഞു നിർത്തിയത്.

ചിത്രത്തിന്റെ ഹൈലൈറ്റ് ആയി ആരാധകർ കാത്തിരിക്കുന്ന ആ ഭാഗം എത്തും എന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ. പൃഥ്വിരാജ് – മോഹൻലാൽ കോമ്പിനേഷൻ സീനുകൾ, അതുപോലെ മഞ്ജു വാര്യർ വെറുത്ത സ്റ്റീഫൻ എന്ന മോഹൻലാൽ കഥാപാത്രത്തെ ടോവിനോയുടെ കഥാപാത്രം എങ്ങനെ ഇഷ്ടപ്പെട്ടു. മഞ്ജു വാര്യരുടെ ആദ്യ ഭർത്താവ്, ഒന്നാം ഭാഗത്തേക്കാൾ മികച്ച കഥ തന്നെ ആയിരിക്കും രണ്ടാം ഭാഗത്തിൽ എത്തുന്നത് എന്നാണ് ആരാധകർ കരുതി ഇരിക്കുന്നത്. ഇനി അദ്യോഗിക പ്രഖ്യാപനം മാത്രം ആണ് ബാക്കി.