സിനിമ ആരുടെയും സ്വകാര്യ സ്വത്തല്ല, എന്റെ അവസരങ്ങൾ ഞാൻ സൃഷ്ടിക്കും; പാർവതി തിരുവോത്ത്..!!

81

വിവാദ തുറന്ന് പറച്ചിലുകൾ കൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിന്ന സമയത്ത് തന്നെ സിനിമകൾ നഷ്ടപ്പെട്ട നടിയാണ് പാർവതി തിരുവോത്ത്. സ്ത്രീ വിരുദ്ധ ചിത്രമാണ് കസബ എന്നും അതിൽ നായകനായി എത്തിയ മമ്മൂട്ടി മാപ്പ് പറയണം എന്നും അടക്കം സിനിമയിലെ വനിതാ പ്രവർത്തകർക്ക് നേതൃത്വം നൽകുന്ന വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനക്ക് നേതൃത്വം നൽകുന്നതിൽ പ്രധാനിയാണ് പാർവതി.

മോഹൻലാൽ നേതൃത്വം നൽകുന്ന അമ്മ സംഘടനയെ വിമർശിച്ചത് മൂലമാണ് തങ്ങൾക്ക് അവസരങ്ങൾ നഷ്ടമായത് എന്നും എന്നാൽ തനിക്ക് അവസരങ്ങൾ നഷ്ടമായലും അത് നേടിയെടുക്കാൻ ഉള്ള കഴിവ് തനിക്കു ഉണ്ട് എന്നും പാർവതി പറയുന്നു.

പാർവതിയുടെ വാക്കുകൾ ഇങ്ങനെ,

പണ്ടത്തെ പോലെയല്ല. എനിക്ക് സിനിമ നഷ്ടമായാൽ അത് ഞാൻ സൃഷ്ടിക്കും. സിനിമയും കലയുമൊക്കെ ആരുടെയെങ്കിലും സ്വത്താണെന്ന് കരുതുന്നതു തന്നെ വിഢിത്തമാണ്. എന്റെ കാര്യത്തിൽ മാത്രമല്ല ഡബ്ല്യു.സി.സിയിൽ (വനിതാ കൂട്ടായ്മ) അംഗമാകാത്തവർക്കും നമ്മളെ സപ്പോര്‍ട്ട് ചെയ്തതിന്റെ പേരിൽ കഴിഞ്ഞ വര്‍ഷം സിനിമ നഷ്ടമായി. കാര്യം അവിടെ ഒരു സംഘമുണ്ട്. വരും വര്‍ഷങ്ങളിൽ അതിന്റെ തകര്‍ച്ച കാണാൻ കഴിയും. സിനിമയാണ് പ്രധാനം. സിനിമക്കതീതമായി വ്യക്തികൾക്ക് ഒരു പ്രാധാന്യവുമില്ല പാർവതി പറയുന്നു.

പുതിയ ചിത്രമായ ഉയരെയുടെ വിശേഷങ്ങൾ പങ്കുവെക്കവെയാണ് പാർവതി മനസു തുറന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥപറയുന്ന ചിത്രമാണ് ഉയരെ. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. പല്ലവി എന്ന കഥാപാത്രമായാണ് പാർവതി അഭിനയിക്കുന്നത്. സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് ബോബി സഞ്ജയ് ആണ്.

You might also like