ഭർത്താവിന്റെ മരണം; ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു..!!

54

ക്രിസ്തുമത വിശ്വാസ്സി ആയിരുന്നു ദീപു ഏഴ് വര്ഷങ്ങൾക്ക് മുമ്പാണ് ഇസ്ലാം മതം സ്വീകരിച്ചു ഷിബിനയെ വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകൾ ഉണ്ട്.

എന്നാൽ കുറച്ചു കാലങ്ങൾക്ക് മുമ്പ് ഗോകുൽ എന്ന യുവാവുമായി പ്രണയത്തിൽ ആയ ഷിബിന ആറു വയസ്സുള്ള മകളെയും ഭർത്താവിനെയും ഉപേക്ഷിച്ചു ഗോകുലിന് ഒപ്പം പോകുക ആയിരുന്നു. ഈ മനോവിഷമത്തിൽ ആണ് ദീപു എന്ന വിളിക്കുന്ന സജീർ ആത്മഹത്യ ചെയ്തത്.

യുവാവിന്റെ ആത്മഹത്യയില്‍ ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല ദൈവപ്പുര വേലംകോണം സ്വദേശി ദീപു എന്നു വിളിക്കുന്ന മുഹമ്മദ് സജീറി(32)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യ വാമനപുരം ആനച്ചല്‍ ലക്ഷം വീട് കോളനി സ്വദേശി ഷിബിന(29), കാമുകന്‍ അരുവിക്കര കൊണ്ണി കട്ടറകുഴി ഗോകുല്‍ വിലാസത്തില്‍ ഗോകുല്‍ (28) എന്നിവര്‍ അറസ്റ്റിലായത്.

കഴിഞ്ഞ മാസം ഏഴിനാണ് ദീപു എന്ന സജീർ ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് കാരണം ഭാര്യയും കാമുകനും ആണെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

You might also like