അഭിനന്ദൻ വാഗയിൽ എത്തി, ഇന്ത്യൻ മണ്ണിൽ അൽപസമയത്തിനുള്ളിൽ എത്തും; ആഘോഷമാക്കി രാജ്യം..!!

31

വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വാഗാ അതിർത്തിയിൽ എത്തിച്ചു.

ലാഹോറില്‍ നിന്നും അഭിനന്ദനെ വൈകുന്നേരത്തോടെ വാഗാ അതിര്‍ത്തിയിലെത്തിച്ചിരിക്കുകയാണ്. മൂന്ന് ദിവസം പാക് കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്.

ആദ്യം ഉച്ചയോടെയായിരിക്കും കൈമാറ്റം നടത്തുകയെന്ന് അറിയിച്ച പാകിസ്ഥാൻ പിന്നീട് ഇത് വൈകിപ്പിക്കുകയായിരുന്നു.

അഭിനന്ദന്റെ കുടുംബം അടക്കം വലിയ ജനാവലിയാണ് ഇന്ത്യയിൽ അതിർത്തിയിൽ കാത്തു നിൽക്കുന്നത്. ഇന്ത്യൻ ജവാനെ സ്വീകരിക്കാൻ വലിയ ആഹ്ലാദത്തിൽ ആണ് എല്ലാവരും.

You might also like