യുവതികൾ ശബരിമലയിൽ ദർശനം നടത്തി; സർക്കാരിന് ഒരു ലക്ഷം സ്ത്രീകളെ കയറ്റാനുള്ള കെൽപ്പുണ്ട്; എം എം മണി..!!

67

സുപ്രീംകോടതി വിധി അനുസരിച്ച് യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്ന് വൈദ്യുതി മന്ത്രി എം എം മണി.

കോതമംഗലത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്, ഇതൊരു ഔദ്യോഗിക പ്രഖ്യാപനം ആണോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, പിന്നെ യുവതികൾ കയറില്ല എന്നാണോ നിങ്ങൾ കരുതിയത്, നിങ്ങൾ ഏത് ലോകത്താണ് എന്നാണ് മണി മാധ്യമങ്ങളോട് ചോദിച്ചത്.

ഞങ്ങൾക്കും സർക്കാരിനും ഒരു ലക്ഷം യുവതികളെ പ്രവേശനം നടത്താൻ ഉള്ള കെൽപ്പ് ഉണ്ടെന്നും പക്ഷെ ഞങ്ങളുടെ പരിപാടി ഇതല്ല എന്നും ഞങ്ങൾ യുവതികളെ കയറ്റിയാൽ തടയാൻ ഒരുത്തനും വരില്ല എന്നും എം എം മണി മാധ്യമങ്ങളോടായി വ്യക്തമാക്കി.

You might also like