മഞ്ജു വാര്യരെ കടന്നാക്രമിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ; തനിക്ക് എതിരെയുള്ള ആക്രമണത്തിന് കാരണം മഞ്ജു..!!

56

മഞ്ജു വാര്യർക്ക് എതിരെ വിവാദ പരാമർശങ്ങളുമായി ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ. Wcc എന്ന സംഘടന രൂപീകരിക്കാൻ മുൻകൈ എടുത്തിട്ട് ആവശ്യ ഘട്ടത്തിൽ പിന്മാറിയ ആൾ ആണ് മഞ്ജു വാര്യർ എന്നു ശ്രീകുമാർ മേനോൻ.

അതുപോലെ തന്റെ നല്ലൊരു സുഹൃത്ത് ആയിരുന്നിട്ടും തനിക്ക് എതിരേയും തന്റെ ചിത്രത്തിനു എതിരെയും ആക്രമണങ്ങൾ നടന്നിട്ടും അതിന് പിന്തുണയുമായി മഞ്ജു വാര്യർ എത്തിയില്ല എന്നും സംവിധായകൻ പറയുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ കേസുമായി അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മഞ്ജുവിന് വ്യക്തമായ റോൾ ഉണ്ടായിട്ടും മഞ്ജുവിന്റെ പിന്നോക്കം പോക്ക് തന്നെ അമ്പരിപ്പിച്ച് എന്നും ശ്രീകുമാർ മേനോൻ, അതുപോലെ അമ്മ സംഘടനയുമായി യോജിച്ചു പോകാൻ ആണ് താല്പര്യം എങ്കിൽ അതുമായി യോജിച്ചുള്ള നിലാപടുകൾ സ്വീകരിക്കണമായിരുന്നു എന്നും ശ്രീകുമാർ മേനോൻ. മോഹൻലാൽ അടക്കുമുള്ള നടന്മാരോട് മഞ്ജു വാര്യർ കാണിച്ചത് നന്ദികേട് എന്നും ശ്രീകുമാർ മേനോൻ. മഞ്ജു വാര്യരുടെ പൊയ്മുഖം ജനങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞു എന്നും ശ്രീകുമാർ മേനോൻ.