ശബരിമലയിൽ ദർശനത്തിന് എത്തിയ ആന്ധ്രായുവതിയെയും പോലീസ് തിരിച്ചയച്ചു; സ്ത്രീ പ്രവേശനം സാധ്യമാക്കാൻ കഴിയാതെ സർക്കാർ..!!

23

യുവതി പ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതി വിധി വന്നെങ്കിലും ഇതുവരെ യുവതികൾ ആരും തന്നെ മല കയറിയിട്ടില്ല. എന്നാൽ 22 ആളുകൾ അടങ്ങുന്ന സംഘത്തിന് ഒപ്പം 43 വയസ്സുള്ള ആന്ധ്രാ സ്വദേശിയായ വിജയലക്ഷ്മി ശബരിമല ദർശനത്തിന് എത്തിയത്.

ഇരുമുടി കെട്ടുമായി എത്തിയ യുവതി നിലയ്ക്കൽ എത്തിയെങ്കിലും പോലീസ് ശബരിമല ദര്ശനത്തിനുള്ള അനുമതി പോലീസ് നൽകിയില്ല. പോലീസുമായി ആശയ വിനിമയം നടത്തുകയും തുടർന്ന് സ്ഥിതി ഗതികൾ മനസിലായ യുവതി പിന്മാറുകയുമായിരുന്നു. കഴിഞ്ഞ ദിവസം സ്ത്രീ വേഷത്തിൽ എത്തിയ ട്രാൻസ്ജെൻഡേഴ്‌സിനെ പോലീസ് തടയുകയും തിരിച്ചയാക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു എന്നാൽ പ്രതിഷേധത്തെ തുടർന്ന് ട്രാൻസ്ജെൻഡേഴ്‌സ് പിന്നീട് മല ചവിട്ടിയിരുന്നു.

You might also like